എം.കെ. സ്റ്റാലിൻ| Photo: ANI
ചെന്നൈ: അഴിമതിക്കും അച്ചടക്കമില്ലായ്മയ്ക്കുമെതിരേ ശക്തമായ നടപടി കൈക്കൊള്ളുമെന്ന മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. അഴിമതിയും അച്ചടക്കമില്ലായ്മയും വര്‍ധിച്ചാല്‍ നടപടി കൈക്കൊള്ളാന്‍ താന്‍ സ്വേച്ഛാധിപതിയായി മാറുമെന്ന് സ്റ്റാലിന് പറഞ്ഞു.
നാമക്കലില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നിയമം അനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂവെന്നും അല്ലാത്തവര്‍ക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളുമെന്നും സ്റ്റാലിന് പറഞ്ഞു.
Also Read
എന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നുണ്ട്, ഞാന്‍ കൂടുതല്‍ ജനാധിപത്യവാദിയായി മാറിയെന്ന്. എല്ലാവരെയും കേള്‍ക്കുകയും അവരുടെ അഭിപ്രായങ്ങള്‍ മാനിക്കുകയും ചെയ്യുന്നതാണ് ജനാധിപത്യം. ആര്‍ക്കും എന്തും ചെയ്യാവുന്നതല്ല ജനാധിപത്യം. ഇതുവരെയും അത്തരക്കാരനായിട്ടില്ല എന്നാല്‍, അച്ചടക്കമില്ലായ്മയും അഴിമതിയും വര്‍ധിക്കുന്നപക്ഷം ഞാന്‍ സ്വേച്ഛാധിപതിയാവുകയും നടപടി കൈക്കൊള്ളുകയും ചെയ്യും. തദ്ദേശ സ്ഥാപന പ്രതിനിധികളോടു മാത്രമായല്ല, എല്ലാവരോടുമായാണ് താന്‍ ഇക്കാര്യം പറയുന്നത്- സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു.
തദ്ദേശ സ്ഥാപനത്തിലെ വനിതാ പ്രതിനിധികളോട് ഉത്തരവാദിത്വനിര്‍വഹണം ഭര്ത്താക്കന്മാരെ ഏല്പിക്കരുതെന്നും സ്റ്റാലിന് പറഞ്ഞു.
Content Highlights: i will turn into dictator if.. says tamil nadu chief minister mk stalin
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..