സിദ്ദിഖ് കാപ്പൻ| Photo: Mathrubhumi Library
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് പോലീസ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തത് വ്യാജ കേസ് ആണെന്ന് മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന്. ഭരണഘടനയില്‍ വിശ്വാസമുണ്ട്. നീതി വേണം. എന്നാല്‍ ഇപ്പോള്‍ നീതി വൈകുകയാണ്. ഇത് നീതി നിഷേധത്തിന് തുല്യമാണെന്നും സിദ്ദിഖ് കാപ്പന് പറഞ്ഞു. മഥുരയിലെ കോടതിയില്‍നിന്ന് തിരിച്ചു ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കാപ്പന് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.
ഇതിനിടെ കാപ്പന്റെ അറസ്റ്റിന് കാരണമായ കുറ്റം മഥുര കോടതി ഒഴിവാക്കി. ഹാഥ്റസ് സന്ദര്‍ശനത്തിനിടെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന കുറ്റമാണ് മഥുര സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഒഴിവാക്കിയത്. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് ഹാഥ്റസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ സിദ്ദിഖ് കാപ്പനും മറ്റ് മൂന്നു പേര്‍ക്കുമെതിരെ ഉത്തര്‍ പ്രദേശ് പൊലീസ് ആദ്യം ആരോപിച്ച കുറ്റങ്ങളില്‍ ഒന്നായിരുന്നു സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നത്.
എന്നാല്‍, ക്രിമിനല്‍ നടപടിച്ചട്ടം 116 (6) പ്രകാരമുള്ള ഈ കുറ്റത്തിന്മേല് ആറു മാസം കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയാക്കാന്‍ യു.പി. പോലീസിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് മഥുര സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് രാംദത്ത് റാം ഈ കുറ്റത്തിന്മേലുള്ള നടപടികള്‍ അവസാനിപ്പിച്ചത്. എന്നാല്‍, കാപ്പനും മറ്റ് പ്രതികള്‍ക്കും എതിരായ രാജ്യദ്രോഹം, യു.എ.പി.എ. നിയമപ്രകാരമുള്ള ഭീകരവാദക്കുറ്റങ്ങള്‍ തുടങ്ങിയവ നിലനില്ക്കും. പ്രതികള്‍ക്ക് എതിരായ ഒരു കുറ്റം കോടതി റദ്ദാക്കിയത് തിരിച്ചടിയല്ലെന്ന് പ്രോസിക്യുഷന് അവകാശപ്പെട്ടു. കേസിന്റെ മെറിറ്റില്‍ അല്ല മറിച്ച് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടിയെന്നാണ് പ്രോസിക്യുഷന് നിലപാട്.
ഹാഥ്റസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദിഖ് കാപ്പനെ യു.പി. പോലീസ് അറസ്റ്റ് ചെയ്തത്. ജാതികലാപം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിദ്ദിഖ് കാപ്പനും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും ഹാഥ്റസിലേക്ക് പോയെന്നാണ് പോലീസ് പറയുന്നത്.
content highlights: i want justice, have faith in constitution- siddique kappan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..