സിദ്ദു, അമരീന്ദർ സിങ് (ഫയൽ ചിത്രം) |ഫോട്ടോ: PTI
ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി രാജിവെച്ച നവജ്യോത് സിങ് സിദ്ദുവിനെ പരിഹസിച്ച് പ്രതിയോഗിയും മുന്‍ മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിങ്.
' ഞാന്‍ നിങ്ങളോട് നേരത്തെ പറഞ്ഞു. സ്ഥിരതയുള്ള ആളല്ല ഇയാള്‍' സിദ്ദുവിന്റെ രാജിക്ക് പിന്നാലെ അമരീന്ദര്‍ ട്വിറ്ററില്‍ കുറിച്ചു. അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിന് അനുയോജ്യനല്ല സിദ്ദുവെന്നും അമരീന്ദര്‍ കൂട്ടിച്ചേര്‍ത്തു.
പാകിസ്താനുമായി ബന്ധമുള്ള ആളാണ് സിദ്ദുവെന്നും എന്തുവില കൊടുത്തും സിദ്ദു പഞ്ചാബിന്റെ മുഖ്യമന്ത്രിയാകുന്നത് തടയുമെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു.
സിദ്ദുവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അമരീന്ദര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് തന്നെ മുഖ്യമന്ത്രിയാക്കുമെന്ന് സിദ്ദു കരുതിയിരുന്നെങ്കിലും കോണ്‍ഗ്രസ് ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഇതേ തുടര്‍ന്നുള്ള അതൃപ്തിയാണ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവെക്കാനിടയായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..