ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി രൂപവത്കരണം ചരിത്ര തീരുമാനം, പ്രധാനമന്ത്രിക്ക് നന്ദി-അമിത് ഷാ


ന്യൂഡല്‍ഹി: ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി രൂപീകരിക്കാനുള്ള തീരുമാനം ചരിത്രപരമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏജന്‍സി രൂപീകരിക്കാനുള്ള ശുപാര്‍ശയെ പിന്തുണച്ച പ്രധാനമന്ത്രിയോട് നന്ദി പറയുന്നുവെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.

ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി മുഖാന്തരം ഒരു പൊതുയോഗ്യത പരീക്ഷ നടത്തുന്നത് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള നിയമനം സുഗമമാക്കും. എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ ഉള്ളതിനാല്‍ എല്ലാ വിഭാഗം ആളുകള്‍ക്കും തുല്യമായ പരീക്ഷാഅവസരങ്ങള്‍ ലഭിക്കും. വിവിധഭാഷകളില്‍ പരീക്ഷ നടത്തും, ഇതില്‍ ലഭിക്കുന്ന സ്‌കോറിന് മൂന്ന് വര്‍ഷത്തെ നിയമസാധുത ഉണ്ടാവും. ഒരു പരീക്ഷ ആയതിനാല്‍ സാമ്പത്തിക ബാധ്യതകളും ഉണ്ടാവില്ല. ഇത് ഉദ്യോഗാര്‍ഥികള്‍ക്കും ഗുണം ചെയ്യും.

റിക്രൂട്ട്‌മെന്റ് നടപടി ക്രമങ്ങള്‍ സുഗമമാക്കുന്നതിലൂടെ തൊഴിലവസരങ്ങള്‍ തേടുന്ന രാജ്യത്തെ യുവജനങ്ങള്‍ക്കുള്ള അവകാശമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കുന്നത് എന്നും ഷാ ട്വീറ്റ് ചെയ്തു.

ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി രൂപവത്കരിക്കാനുള്ള തീരുമാനത്തിന് ബുധനാഴ്ചയാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. കേന്ദ്രസര്‍ക്കാരുകളിലെയും പൊതുമേഖലാ ബാങ്കുകളിലെയും ഗസറ്റഡ് ഇതര തസ്തികകളിലെ നിയമനങ്ങള്‍ക്ക് പൊതുയോഗ്യത പരീക്ഷ നടത്താനാണ് ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി രൂപവത്കരിക്കുന്നത്. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇത്തരമൊരു സുപ്രധാന തീരുമാനം എടുത്തത്.

Content Highlights: I thank PM NarendraModi for approving the creation of NRA says Amith Shah

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023

Most Commented