ന്യൂഡല്‍ഹി: നികുതി തര്‍ക്കത്തെ തുടര്‍ന്ന് പഞ്ചാബ് മന്ത്രി ടൂറിസം മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിദ്ദുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. 

നികുതി കുടിശ്ശിക അടച്ചു തീര്‍ക്കാത്തതിനാലും വരുമാനം സംബന്ധിച്ച പൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കാത്തതിനാലുമാണ് നടപടിയെന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. അതേ സമയം സിദ്ദുവിന് എത്രരൂപയുടെ നികുതി ബാധ്യതയുണ്ടെന്ന്  അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. 

52 ലക്ഷത്തോളം രൂപയാണ് സിദ്ദുവിന് വര്‍ഷത്തില്‍ നികുതി അടക്കേണ്ടതെന്ന് ഒരു വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. നികുതി റിട്ടേണില്‍ സിദ്ദു കാണിച്ച വരുമാനത്തില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിദ്ദു നല്‍കിയ അപ്പീലില്‍ ആദായ നികുതി വകുപ്പിന് അനുകൂലമായിട്ടായിരുന്നു കമ്മീഷണറുടെ വിധി.

Content Highlights: Navjot Singh Sidhu's bank accounts have been frozen by the income tax department