Photo: PTI
ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയെ എതിര്‍ത്തവര്‍ക്ക് ആദരവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ ത്യാഗം ഒരിക്കലും രാജ്യം മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
'കൃത്യം 45 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്. അക്കാലത്ത് ജനാധിപത്യം സംരക്ഷിക്കാന്‍ പോരാടിയ എല്ലാവരേയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു. രാജ്യം ഒരിക്കലും അവരുടെ ത്യാഗത്തെ മറക്കില്ല.' - പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് സംസാരിക്കുന്ന മന്‍കി ബാത്തിന്റെ പഴയ ക്ലിപ്പും പ്രധാനമന്ത്രി ടീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
അടിയന്തരാവസ്ഥയുടെ 45-ാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയതിന് പിന്നാലെയാണ് മോദിയുടെ ട്വീറ്റ്. കോണ്‍ഗ്രസ് വക്താവായിരുന്ന സഞ്ജയ് ഝായെ പുറത്താക്കിയതടക്കം ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ വിമര്‍ശനം ഉന്നയിച്ചത്. കോണ്‍ഗ്രസിന് ഇപ്പോഴും അടിയന്തരാവസ്ഥയുടെ നാളുകളിലെ മനോഭാവം നിലനില്‍ക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
'ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളിലൊന്നായ കോണ്‍ഗ്രസ് സ്വയം ചോദിക്കണം. എന്തുകൊണ്ടാണ് ഇവര്‍ക്ക് അടിയന്തരാവസ്ഥയിലെ മാനസികാവസ്ഥ നിലനില്‍ക്കുന്നതെന്ന്. ഒരു കുടുംബത്തില്‍ പെടാത്ത നേതാക്കള്‍ക്ക് സംസാരിക്കാന്‍ സാധിക്കാത്ത് എന്തു കൊണ്ടാണ്? എന്തു കൊണ്ടാണ് കോണ്‍ഗ്രസില്‍ നേതാക്കള്‍ നിരാശരാകുന്നത്? ഈ ചോദ്യങ്ങള്‍ കോണ്‍ഗ്രസ് സ്വയം ചോദിച്ചില്ലെങ്കില്‍ ആളുകള്‍ അവരുമായിട്ടുള്ള ബന്ധം വിച്ഛേദിക്കുന്നത് തുടര്‍ന്നു കൊണ്ടിരിക്കുമെന്നും ഷാ പറഞ്ഞു.
Content Highlights: ‘I salute those who defended democracy during Emergency’: Prime Minister Narendra Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..