ഞാന്‍ അവിടെനിന്ന് ഓടി രക്ഷപെട്ടു; തീരുമാനം എന്തായാലും ഞങ്ങള്‍ മുഖ്യമന്ത്രിക്കൊപ്പം- ശിവസേന എംഎല്‍എ


മുഖ്യമന്ത്രി എടുക്കുന്ന തീരുമാനം എന്തുതന്നെ ആയാലും ഞങ്ങൾ അദ്ദേഹത്തിന്റെ കൂടെയാണെന്ന് കൈലാസ് പാട്ടീൽ പറഞ്ഞു.

ഏക്‌നാഥ് ഷിന്ദേ വിമതർക്കൊപ്പം, ഉദ്ധവ് താക്കറെ |ഫോട്ടോ:PTI

മുംബൈ: മഹാരാഷ്ട്രയിൽ വിമതർക്കെതിരെ ശിവസേന എംഎൽഎ കൈലാസ് പാട്ടീൽ. ഏക്നാഥ് ഷിന്ദേയുടെ അടുത്തുനിന്ന് സൂറത്തിൽ നിന്ന് തിരിച്ചെത്തിയ എംഎൽഎയാണ് കൈലാസ് പാട്ടീൽ. ഷിന്ദേയ്ക്കൊപ്പമുള്ള ചില എംഎൽഎമാർ സമ്മർദ്ദത്തിന് വഴങ്ങിക്കൊണ്ട് ഒപ്പിടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സർക്കാർ പ്രതിസന്ധി നേരിടുകയാണെന്നും കൈലാസ് പാട്ടീൽ എൻഡിടിവിയോട് പറഞ്ഞു.

സമ്മർദ്ദത്തിനടിമപ്പെട്ടാണ് ചില ആളുകൾ ഒപ്പിടുന്നത്. മുഖ്യമന്ത്രി എടുക്കുന്ന തീരുമാനം എന്തുതന്നെ ആയാലും ഞങ്ങൾ അദ്ദേഹത്തിന്റെ കൂടെയാണെന്ന് കൈലാസ് പാട്ടീൽ പറഞ്ഞു. ഒസ്മാനാബാദിലെ എംഎൽഎയാണ് കൈലാസ് പാട്ടീൽ. ജൂൺ 20 ന് ഏക്നാഥ് ഷിന്ദേ താനെയിൽ നടത്തിയ അത്താഴ വിരുന്നിൽ പങ്കെടുക്കാൻ പോയതായിരുന്നു. എന്നാൽ മഹരാഷ്ട്രയിൽ നിന്ന് കാർ പുറപ്പെട്ടപ്പോൾ സംശയം തോന്നിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എംഎൽഎമാരേയും കൊണ്ട് സൂറത്തിലേക്ക് പോയ കാറിൽ നിന്ന് രക്ഷപ്പെട്ട് കിലോമീറ്ററോളം നടന്നും ഇരുചക്രവാഹനത്തിലും ട്രക്കിലുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അതേസമയം ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന് മുന്നറിയിപ്പുമായി ശിവസേന രംഗത്തെത്തി. പ്രവര്‍ത്തകര്‍ ഇതുവരെ റോഡിലിറങ്ങിയിട്ടില്ലെന്ന് തങ്ങള്‍ക്ക് നേരെ വെല്ലുവിളി ഉയര്‍ത്തുന്ന ഷിന്ദേ വിഭാഗം മനസ്സിലാക്കണമെന്ന് ശിവസേന വാക്താവും മുതിര്‍ന്ന നേതാവുമായ സഞ്ജയ് റാവത്ത് പറഞ്ഞു.

12 എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിമതരുടെ എണ്ണം കടലാസില്‍ മാത്രമാണ്. ശിവസേന വലിയ സമുദ്രമാണെന്നും അതില്‍ തിരമാലകള്‍ വന്നുപോകുമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

Content Highlights: I Ran Away, Some (MLAs) Are Signing Under Pressure: Sena MLA

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented