ന്യൂഡല്‍ഹി : കശ്മീരിലെ മൂന്നു മുന്‍ മുഖ്യമന്ത്രിമാരുടെയും മോചനം വേഗത്തിലാകാന്‍ പ്രാര്‍ഥിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കശ്മീരിലെ സ്ഥിതിഗതികള്‍ പഴയതുപോലെയാക്കാന്‍ അവര്‍ ശ്രമിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മകന്‍ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരുള്‍പ്പടെ ഒരു ഡസനോളം രാഷ്ട്രീയ നേതാക്കളാണ് കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ നടപടികളുടെ ഭാഗമായി ഇവരെ തടങ്കലിലാക്കിയത്.
പിന്നീട് ചില രാഷ്ട്രീയ നേതാക്കളെ മോചിപ്പിച്ചെങ്കിലും മുന്‍ മുഖ്യമന്ത്രിമാരുള്‍പ്പടെ പ്രമുഖരായ നിരവധി നിരവധി നേതാക്കള്‍ ഇപ്പോഴും വീട്ടുതടങ്കലില്‍ കഴിയുകയാണ്.
പൊതുസുരക്ഷാ നിയമത്തിന്റെ കീഴിലാണ് മെഹബൂബ മുഫ്തിയെയും ഫാറൂഖ് അബ്ദുള്ളയെയും ഒമര്‍ അബ്ദുള്ളയെയും വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്.
കശ്മീരില്‍ സമാധാനം പുലരും. വളരെ വേഗത്തിലാണ് കശ്മീരിലെ സാഹചര്യങ്ങളില്‍ പുരോഗതിയുണ്ടാകുന്നത്. അതിനൊപ്പം ഈ തീരുമാനങ്ങളും (നേതാക്കളുടെ മോചനം)വേഗത്തില്‍ കൈക്കൊള്ളും. സര്‍ക്കാര്‍ ആരെയും പീഡിപ്പിച്ചിട്ടില്ല.- രാജ്നാഥ് സിങ് പറഞ്ഞു.
Content Highlights: I pray for early release of former chief minsters of Kashmir: Rajnath singh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..