'അദാനിമാരോടും അംബാനിമാരോടും അലർജിയില്ല'; നിക്ഷേപിക്കാൻ തയ്യാറാകുന്നുണ്ടെങ്കിൽ തീർച്ചയായും വേണം- തരൂർ


Photo: https://twitter.com/ShashiTharoor

ന്യൂഡൽഹി: അംബാനിമാരോടും അദാനിമാരോടും തനിക്ക് അലർജിയില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. സംസ്ഥാനത്ത് നിക്ഷേപം നടത്താൻ തയ്യാറാകുന്നുണ്ടെങ്കിൽ അത് തീർച്ചയായും വേണമെന്നാണ് യഥാർത്ഥ കോൺഗ്രസ് പറയുന്നതെന്നും തരൂർ മുംബൈയിൽ വെച്ച് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

"എന്റെ സംസ്ഥാനത്ത് ആരെങ്കിലും വന്ന് നിക്ഷേപം നടത്തുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വരുമാനം വർധിപ്പിക്കാൻ തയ്യാറാകുകയും ചെയ്യുന്നുണ്ടെങ്കിൽ അത് തീർച്ചയായും വേണം എന്നാണ് യഥാർത്ഥ കോൺഗ്രസ് പറയുന്നത്, ഗഹ്‌ലോതും അത് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം ലേലത്തിൽ എടുത്തപ്പോഴും എന്റെ മനോഭാവം അതായിരുന്നു. ലേലത്തിൽ അദാനി വിജയിച്ചു, നമ്മൾ സഹകരിക്കണം. അത് സംഭവിച്ചത് എന്റെ മണ്ഡലത്തിലാണ്" തരൂർ പറഞ്ഞു. അദാനികളോടോ അംബാനിമാരോടോ അലർജിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



"എനിക്ക് അദാനിമാരോടോ അംബാനിമാരോടോ അല്ലെങ്കിൽ രാജ്യത്തെ ജനങ്ങളെ സേവിക്കാൻ താത്പര്യക്കാരായ, രാജ്യത്ത് നിക്ഷേപം നടത്താൽ താത്പര്യപ്പെടുന്ന, ഇന്ത്യക്കാരായ ജനങ്ങൾക്ക് തൊഴിൽ നൽകുന്ന മറ്റേതെങ്കിലും ആനികളോടോ അലർജിയില്ല. 1991ലെ ഉദാരവത്കരണത്തെ സ്വാഗതം ചെയ്ത ഒരാളാണ് താൻ" അദ്ദേഹം പറഞ്ഞു.

കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും അദാനിയേയും അംബാനിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരെന്ന് നിരന്തരം വിമർശിക്കുന്നതിനിടെയാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന്റെ പ്രസ്താവന എന്നത് ഏറെ ശ്രദ്ധേയമാണ്.

രാജസ്ഥാനില്‍ ഏഴുവര്‍ഷത്തിനകം 65,000 കോടി രൂപയുടെ പദ്ധതികള്‍കൂടി നടപ്പാക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുവഴി നേരിട്ടും അല്ലാതെയും 40,000 പേര്‍ക്ക് ജോലി ലഭിക്കുമെന്നും രാജസ്ഥാന്‍ നിക്ഷേപക ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് അദാനി പറഞ്ഞു. അദാനി ഉള്‍പ്പെടെ വ്യവസായമേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന നിക്ഷേപക ഉച്ചകോടി മുഖ്യമന്ത്രി അശോക് ഗഹ്‌ലോത് ആയിരുന്നു ഉദ്ഘാടനം ചെയ്തത്.

Content Highlights: I'm Not Allergic To Ambanis And Adanis- Shashi Tharoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented