'വിദ്വേഷത്തിന്റെ രാഷ്ട്രീയത്തില്‍ എന്റെ പിതാവിനെ നഷ്ടപ്പെട്ടു,രാജ്യത്തേയും അങ്ങനെ വിട്ടുകൊടുക്കില്ല'


ഭാരത് ജോഡാ യാത്രയ്ക്ക് മുമ്പായി ശ്രീപെരുംപുത്തൂരിലെ രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തിലെത്തിയ രാഹുൽ ഗാന്ധി | ഫോട്ടോ: വി.രമേഷ്/ മാതൃഭൂമി

ചെന്നൈ: വിദ്വേഷത്തിന്റേയും വിഭജനത്തിന്റേയും രാഷ്ട്രീയത്തില്‍ തനിക്ക് തന്റെ പിതാവിനെ നഷ്ടമായെന്നും രാജ്യത്തേയും അങ്ങനെ വിട്ടുകൊടുക്കില്ലെന്നും രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി ശ്രീപെരുംപുത്തൂരില്‍ എത്തി രാജീവ് ഗാന്ധി മരിച്ചുവീണ സ്ഥലത്തും അവിടെയുള്ള സ്മൃതിമണ്ഡപത്തിലും പുഷ്പങ്ങള്‍ അര്‍പ്പിച്ച ശേഷം ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

'വിദ്വേഷത്തിന്റേയും വിഭജനത്തിന്റേയും രാഷ്ട്രീയത്തില്‍ എനിക്ക് എന്റെ പിതാവിനെ നഷ്ടമായി. എന്റെ പ്രിയപ്പെട്ട രാജ്യവും അതുപോലെ നഷ്ടമായിക്കൂടാ. സ്‌നേഹം വെറുപ്പിനെ കീഴടക്കും. പ്രതീക്ഷ ഭയത്തെ പരാജയപ്പെടുത്തും. ഒരുമിച്ച്, നമ്മള്‍ മറികടക്കും' രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് വൈകീട്ട് അഞ്ചിന് കന്യാകുമാരിയില്‍ നിന്നാണ് രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിക്കുക. അതിന് മുന്നോടിയായിട്ടാണ് അദ്ദേഹം രാജീവ് ഗാന്ധി സ്മാരകത്തില്‍ പ്രാര്‍ഥന നടത്തിയത്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് വെറുപ്പും വിദ്വേഷവും വര്‍ധിച്ചുവെന്നും ജനങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ഭാരത് ജോഡോ യാത്രയുടെ പ്രധാന ലക്ഷ്യമെന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.

ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തി രാഹുല്‍ ഒരുമണിയോടെ കന്യാകുമാരിയിലേക്ക് തിരിക്കും. വൈകുന്നേരം മൂന്നിന് തിരുവള്ളൂര്‍ സ്മാരകം സന്ദര്‍ശിക്കുന്ന രാഹുല്‍ഗാന്ധി, വിവേകാനന്ദ സ്മാരകത്തിലും കാമരാജ് സ്മാരകത്തിലും സന്ദര്‍ശനം നടത്തും. യാത്രയിലുടനീളം ഉപയോഗിക്കുന്ന ത്രിവര്‍ണപതാക ഗാന്ധിമണ്ഡപത്തില്‍നിന്ന് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനില്‍ നിന്ന് ദേശീയ പതാക സ്വീകരിച്ചുകൊണ്ടാണ് രാഹുല്‍ യാത്രയ്ക്ക് തുടക്കമിടുക.

Content Highlights: I lost my father to the politics of hate and division-rahul


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented