മോദിജി, എന്റെ സ്‌നേഹവും പിന്തുണയും അങ്ങേയ്‌ക്കൊപ്പമുണ്ട്; ആശ്വാസവാക്കുകളുമായി രാഹുൽ


രാഹുൽ ഗാന്ധി | Photo: ANI

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദി, വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ അമ്മയെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത പുറത്തെത്തിയതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

"അമ്മയും മകനും തമ്മിലുള്ള സ്‌നേഹം അനന്തവും വിലമതിക്കാനാകാത്തതുമാണ്. മോദിജി, ഈ വിഷമഘട്ടത്തില്‍ എന്റെ സ്‌നേഹവും പിന്തുണയും അങ്ങേയ്‌ക്കൊപ്പമുണ്ട്. താങ്കളുടെ അമ്മ വേഗം സുഖം പ്രാപിക്കട്ടേയെന്ന് പ്രത്യാശിക്കുന്നു." രാഹുല്‍ ട്വീറ്റ് ചെയ്തു.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് മോദിയുടെ അമ്മ ഹീരാ ബെന്‍ മോദി(99)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മോദി ബുധനാഴ്ച ഉച്ചയോടെ അഹമ്മദാബാദിലേക്ക് തിരിച്ചു.

Content Highlights: i hope your mother gets well soon says rahul gandhi after mother of narendra modi hospitalised

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


mv govindan

1 min

മാര്‍ ജോസഫ് പാംപ്ലാനിയുടെ അഭിപ്രായം ക്രിസ്ത്യന്‍ സഭയുടെ പൊതു അഭിപ്രായമാകില്ല- എം.വി. ഗോവിന്ദന്‍

Mar 20, 2023

Most Commented