ആരും പട്ടിണികിടക്കാത്ത ഇന്ത്യയാണ് സ്വപ്നം, അതിനായി പോരാടും; സ്വാതന്ത്ര്യദിനത്തില്‍ മമത


ഒരു കയ്യില്‍ പ്രധാനമന്ത്രിയാകാനുള്ള അത്യാര്‍ത്തിയും മറ്റൊരു കയ്യില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ തന്നെ തേടിയെത്തുന്നത് പേടിക്കുകയും ചെയ്യുന്ന ആളാണ് മമതയെന്ന് ബി.ജെ.പി

മമത ബാനർജി

കൊല്‍ക്കത്ത: സ്വാതന്ത്ര്യദിനത്തില്‍ തന്‍റെ സങ്കല്‍പ്പത്തിലുള്ള ഇന്ത്യയേക്കുറിച്ച് വിവരിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പട്ടിണിയില്ലാത്ത, സ്ത്രീസുരക്ഷയുള്ള രാജ്യമാണ് തന്‍റെ സ്വപ്നത്തിലെന്ന് അവർ ട്വീറ്റില്‍ പറഞ്ഞു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുന്നോടിയായി എന്‍.ഡി.എക്കെതിരായി രൂപപ്പെടുന്ന പ്രതിപക്ഷ ഐക്യത്തില്‍ മമത നേതൃസ്ഥാനത്തുണ്ടായേക്കുമെന്ന് നിരീക്ഷിക്കപ്പെടുന്ന സാഹചര്യത്തിലാണ് ശ്രദ്ധേയമായ പ്രതികരണം.

ആരും പട്ടിണികിടക്കാത്ത, സ്ത്രീകള്‍ക്ക് സുരക്ഷയുള്ള, എല്ലാ കുട്ടികളും വിദ്യാഭ്യാസത്തിന്റെ വെളിച്ചം കാണുന്ന, ജനങ്ങളെ വിഭജിക്കുന്ന ശക്തികളില്ലാത്ത രാജ്യമാണ് തന്റെ സ്വപ്‌നമെന്ന് അവർ പറഞ്ഞു. ഇങ്ങനെയൊരു ഇന്ത്യയെ നിർമിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി. ഞാന്‍ സ്വപ്‌നം കണ്ട ഇന്ത്യക്കായി എന്റെ പോരാട്ടം തുടരുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നെന്നും അവർ പറഞ്ഞു.



എന്നാല്‍, ഒരുവശത്ത് പ്രധാനമന്ത്രിയാകാനുള്ള അത്യാര്‍ത്തിയും മറ്റൊരുവശത്ത് സി.ബി.ഐ ഉദ്യോഗസ്ഥര്‍ തന്നെ തേടിയെത്തുമെന്ന പേടിയുമുള്ള ആളാണ് മമതയെന്ന് പരിഹസിച്ച് ട്വീറ്റിനെതിരേ ബി.ജെ.പി രംഗത്തുവന്നു. അത്യാര്‍ത്തിയും ഭയവും നല്ലതല്ലെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ദിലീപ് ഘോഷ്‌ പറഞ്ഞു.

അവരുടെ സ്വന്തം സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ല, ജനങ്ങള്‍ക്ക് ജോലിയില്ല. എന്നിട്ടും മമത ഇന്ത്യയെ കെട്ടിപ്പടുക്കുന്നത് ദിവാസ്വപ്നം കാണുകയാണെന്നും ദിലീപ് ഘോഷ് പരിഹസിച്ചു.


Content Highlights: I have a DREAM for India


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented