കൊല്‍ക്കത്ത: രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ പരിഗണിക്കാത്തതിനാലാണ് അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാത്തതെന്ന് പശ്ചിമ ബെംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഒരേവേദിയില്‍ മോദിക്കൊപ്പം പ്രത്യക്ഷപ്പെടാന്‍ താല്‍പര്യമില്ലെന്നും മമത പശ്ചിമബംഗാളിലെ ജര്‍ഗ്രാമില്‍ പറഞ്ഞു.
"ഞാന്‍ അടുത്ത പ്രധാനമന്ത്രിയോട് സംസാരിച്ചോളാം. ഫോനി ചുഴലിക്കാറ്റിന്റെ ഫലമായുണ്ടായ നാശനഷ്ടങ്ങള്‍ സംസ്ഥാനത്തിനു തന്നെ പരിഹരിക്കാനാകും". തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ സഹായം ആവശ്യമില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.
ഫോനി ചുഴലിക്കാറ്റിന്റെ വിഷയത്തിലും മമതാ ബാനര്‍ജി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. പശ്ചിമ ബംഗാളിലെ താംലൂക്കില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കവേ ആയിരുന്നു മോദിയുടെ വിമര്‍ശനം. ഇതിനുള്ള മറുപടിയുമായാണ് മമത എത്തിയിരിക്കുന്നത്.
നേരത്തെ ഫോനി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കാന്‍ പ്രധാനമന്ത്രി രണ്ടുവട്ടം വിളിച്ചുവെങ്കിലും മമതാ ബാനര്‍ജി പ്രതികരിച്ചില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. രണ്ടുതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും മമത മറുപടി നല്‍കുകയോ തിരികെ വിളിക്കുകയോ ചെയ്തില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ആരോപിച്ചിരുന്നത്.
content highlights: i dont consider modi as pm says mamata banerjee
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..