'മഹാത്മാ ഗാന്ധി രാഷ്ട്രപിതാവല്ല'; വിവാദ പ്രസ്താവനയുമായി സവർക്കറുടെ പേരമകൻ


1920 ജനുവരി 25ന് മഹാത്മാ ഗാന്ധി എഴുതിയ കത്തിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് വളച്ചൊടിക്കുകയായിരുന്നു എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്.

രഞ്ജിത് സവർക്കർ (വലത്)

ന്യൂഡൽഹി: മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്ര പിതാവല്ല എന്ന വിവാദ പരാമർശവുമായി സവർക്കറിന്റെ പേരമകൻ രഞ്ജിത് സവർക്കർ. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്ര പിതാവ് മാത്രമല്ല ഉണ്ടാകേണ്ടതെന്നും അദ്ദേഹം വാർത്താ ഏജന്‍സി എഎൻഐയോട് പറഞ്ഞു.

രാജ്യത്തിന് അമ്പത് വർഷമല്ല, അഞ്ഞൂറ് വർഷമാണ് പഴക്കം. മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ല. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജയില്‍മോചിതനാകാന്‍ ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന പ്രസ്താവനയുമായി കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രംഗത്തെത്തിയിരുന്നു. രാജ്യത്തെ മോചിപ്പിക്കാന്‍ പ്രചാരണം നടത്തുന്നതുപോലെ സവര്‍ക്കറെ മോചിപ്പിക്കാനും തങ്ങള്‍ പ്രചാരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. രാജ്നാഥിന്‍റെ പ്രസ്താവനയ്ക്കെതിരേ വൻ തോതിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സവർക്കറുടെ പേരമകൻ രഞ്ജിത് സവർക്കർ വിവാദ പരാമർശവുമായി രംഗത്തെത്തിയത്.

ചരിത്ര സംഭവങ്ങളെ വളച്ചൊടിച്ചാണ് ബിജെപി അവതരിപ്പിക്കുന്നതെന്ന വിമർശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തിയിരുന്നു. ഇങ്ങനെ തുടരുകയാണെങ്കില്‍ സവര്‍ക്കറെ ബിജെപി രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്നായിരുന്നു ഒവൈസിയുടെ വിമർശനം.

സവർക്കർ മാപ്പ് അപേക്ഷ നൽകിയത് 1911ലും 1913ലുമാണ്. എന്നാൽ മഹാത്മാ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായത് 1915 ലാണ്. രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന ശരിയാണെങ്കിൽ മഹാത്മാ ഗാന്ധി സവർക്കർ മാപ്പപേക്ഷ നൽകുന്നതിന് മുമ്പ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരിക്കണം. ആർഎസ്എസ് ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടില്ല, അവർ ബ്രിട്ടീഷുകാരുമായി പ്രവർത്തിച്ചിട്ടുണ്ടെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.

1920 ജനുവരി 25ന് മഹാത്മാ ഗാന്ധി എഴുതിയ കത്തിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് വളച്ചൊടിക്കുകയായിരുന്നു എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഗാന്ധി എഴുതിയ കത്തിന്റെ പകർപ്പ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.

Content Highlights: I don't think Gandhi is the father of nation - grandson of Veer Savarkar

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented