ജയ്പുര്‍: ബിജെപി നേതാക്കളോടും കോണ്‍ഗ്രസ് വിട്ടവരോടും ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. പാര്‍ട്ടി വിട്ട നേതാക്കള്‍ ഇത് മനസ്സിലാക്കുമെന്നും അവരില്‍ ഭൂരിഭാഗം പേരും തിരിച്ചുവരുമെന്നുമാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 14-ന് നിയമസഭാസമ്മേളനം ആരംഭിക്കുമ്പോള്‍ തനിക്ക് ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് ഗെഹ്ലോത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജാനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടമാണ് ഞങ്ങളുടേത്. ഓഗസ്റ്റ് 14-ന് ശേഷവും ഇതുടരും. ഞങ്ങള്‍ വിജയിക്കും. എല്ലാ എംഎല്‍എമാരോടും അവരുടെ മനഃസാക്ഷി പറയുന്നത് കേള്‍ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഞാന്‍ കത്തുകളെഴുതിയിട്ടുണ്ട്. ആളുകള്‍ ഞങ്ങള്‍ക്കൊപ്പമുളളതിനാല്‍ ഞങ്ങള്‍ വിജയിക്കും', ഗെഹ്ലോത് പറയുന്നു.
കോണ്‍ഗ്രസിലെ വിമത എംഎല്‍എമാരെക്കുറിച്ചുളള ചോദ്യത്തിനാണ് ബിജെപി നേതാക്കളോടും കോണ്‍ഗ്രസ് വിട്ട നേതാക്കളോടും ജനങ്ങള്‍ക്ക് രോഷമുണ്ടെന്നും അത് മനസ്സിലാക്കി അവരില്‍ ഭൂരിഭാഗം പേരും തിരിച്ചുവരുമെന്നും ഗെഹ്ലോത്ത് പറഞ്ഞത്. ഹരിയാണ ഹോട്ടലുകളില്‍ താമസിക്കുന്ന എംഎല്‍എമാരെ ആരേയും കാണാന്‍ അനുവദിക്കുന്നില്ല, അവര്‍ നിരീക്ഷണത്തിലാണ്. രാജസ്ഥാന്‍ സ്‌പെഷ്യല്‍ ഗ്രൂപ്പ് അന്വേഷണത്തിനായി പോയപ്പോള്‍ രാജ്യദ്രോഹമായി കണക്കാക്കപ്പെട്ടു. ഇത് ജനാധിപത്യത്തിന് നല്ലതല്ല.
ബിജെപി സംസ്ഥാനസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ഗെഹ്ലോത് വീണ്ടും ആരോപിച്ചു. ജനങ്ങള്‍ക്ക് നല്‍കിയ വാദ്ഗാനങ്ങള്‍ നിറവേറ്റുന്ന തിരക്കില്‍ ഞങ്ങള്‍ മുഴുകുമ്പോള്‍ ബിജെപി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുളള ശ്രമങ്ങളില്‍ മുഴുകുകയാണ്. കുതിരക്കച്ചവടത്തിലൂടെ ഏഴെട്ട് സംസ്ഥാനങ്ങളില്‍ അവര്‍ സര്‍ക്കാരിനെ അട്ടിമറിച്ചിട്ടുണ്ട്. കോവിഡ് 19 കൈകാര്യം ചെയ്യുന്നതിലും ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിലും ഞങ്ങള്‍ മുഴുകിയിരിക്കുന്ന സമയത്ത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നത് ലജ്ജാകരമാണ്, അദ്ദേഹം പറഞ്ഞു.
Content Highlights: believe most of them, who have left our party will return to us: Ashok Gehlot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..