'ദൈവത്തോട് സമ്മതം ചോദിച്ചു, അനുവദിച്ചു' ബിജെപിയില്‍ ചേര്‍ന്നതിനെ കുറിച്ച് ഗോവ മുന്‍ മുഖ്യമന്ത്രി


ദിഗംബർ കാമത്ത് | Photo: Twitter/Digambar Kamat

പനജി: ദൈവത്തോട് അനുവാദം ചോദിച്ചതിന് ശേഷമാണ് താനും എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നതെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്. പാര്‍ട്ടി വിടില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ എടുത്ത പ്രതിജ്ഞയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കാമത്ത്.

താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നയാളാണ്. കോണ്‍ഗ്രസ് വിടില്ലെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് പ്രതിജ്ഞയെടുത്തിരുന്നു. എന്നാല്‍ ദൈവം തന്നെ അതിനായി ഒരു വഴിയൊരുക്കി. ഞാന്‍ വീണ്ടും ക്ഷേത്രത്തില്‍ പോയി ദൈവത്തോട് അനുവാദം ചോദിച്ചു. തനിക്ക് നല്ലതെന്ന് തോന്നുന്നത് ചെയ്യൂവെന്ന് ദൈവം പറഞ്ഞു- പാര്‍ട്ടി വിട്ടതിന് കുറിച്ച് ദിഗംബര്‍ കാമത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

ഗോവ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ഫെബ്രുവരിയിലാണ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസ് വിടില്ലെന്ന് വിശ്വസ്തതാ പ്രതിജ്ഞ എടുത്തത്.

ഗോവയില്‍ പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ, ദിഗംബര്‍ കാമത്ത് ലോബോയുടെ ഭാര്യ ദെലീല ലോബോ, രാജേഷ് ഫല്‍ദേശായി, കേദാര്‍ നായിക്, സങ്കല്‍പ് അമോങ്കര്‍, അലക്സോ സെക്വീര, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്ന മറ്റുള്ളവര്‍. 11 എംഎല്‍മാരാണ് ഗോവയില്‍ കോണ്‍ഗ്രസിനുള്ളത്.

Content Highlights: I Asked God. He Told Me..Goa Congress Veteran Explains Switch To BJP


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented