'ഏറ്റുമുട്ടലിലൂടെ വധിക്കാതിരുന്നതിന് നന്ദി'; ജയില്‍ മോചിതനായ ശേഷം കഫീല്‍ ഖാന്‍


File Photo: Mathrubhumi

ലഖ്‌നൗ: പൗരത്വ നിയമ വിഷയത്തിലെ പ്രസംഗത്തിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമ(എന്‍.എസ്.എ.)പ്രകാരം തടവിലാക്കിയ ഡോ. കഫീല്‍ ഖാനെ ചൊവ്വാഴ്ച അര്‍ധരാത്രി ജയില്‍മോചിതനാക്കി. തടവിലാക്കിയത്‌ നിയമവിരുദ്ധമാണെന്നും ഉടന്‍ വിട്ടയക്കണമെന്നുമുള്ള അലഹബാദ്‌ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കഫീല്‍ ഖാന്‍ മോചിതനായത്.

തന്നെ മോചിപ്പിക്കാനുള്ള ഉത്തരവിട്ട ജൂഡീഷ്യറിയോട് അദ്ദേഹം നന്ദി അറിയിച്ചു.' എന്റെ പ്രസംഗം അക്രമത്തിന് പ്രേരിപ്പിക്കുന്നതല്ലെന്ന് വ്യക്തമാക്കി ഉത്തരവ് നല്‍കിയ ജൂഡീഷ്യറിയോട് എനിക്ക് നന്ദിയുണ്ട്. അവസാനമായി മുംബൈയില്‍ നിന്ന് മഥുരയിലേക്ക് കൊണ്ടുപോകും വഴി എന്നെ ഏറ്റുമുട്ടലിലൂടെ വധിക്കാതിരുന്നതിന് പ്രത്യേക സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) നോടും നന്ദിയുണ്ട്'-കഫീല്‍ ഖാന്‍ പറഞ്ഞു.

'രാമായണത്തില്‍ രാജ (രാജാവ്) രാജ്യ ധര്‍മ്മത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് മഹര്‍ഷി വാല്‍മീകി പറഞ്ഞിരുന്നു. യുപിയില്‍ രാജാവ്‌ ചെയ്യുന്നത് രാജ്യ ധര്‍മ്മം അല്ല. മറിച്ച് കുട്ടികളെ പോലെ ദുര്‍വാശി കാട്ടുകയാണ്‌' വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് കഫീല്‍ ഖാന്‍ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും മണിക്കൂറുകളോളം കഴിഞ്ഞിട്ടും കഫീല്‍ ഖാന്‍ ജയില്‍ മോചിതനായിരുന്നില്ല. തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കുമെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചിരുന്നു. പിന്നാലെ അര്‍ദ്ധരാത്രിയോടെ കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി.

'എന്റെ മകന്‍ ജയിലില്‍ നിന്ന് പുറത്തുവരുന്നതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. വളരെക്കാലത്തിനുശേഷം എനിക്ക് അവനെ കാണാനും ഒന്ന് സ്പര്‍ശിക്കാനും കഴിയും,' മഥുര ജയിലിലേക്കുള്ള യാത്രാമധ്യേ കഫീല്‍ ഖാന്റെ മാതാവ് നുസ്ഹത്ത് പര്‍വീന്‍ പിടിഐയോട് പറഞ്ഞു.

പൗരത്വനിയമവുമായി ബന്ധപ്പെട്ട് കഫീല്‍ ഖാന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്താണ്‌ അലിഗഢ് ജില്ലാ മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചതെന്ന് ചീഫ് ജസ്റ്റിസ് ഗോവിന്ദ് മര്‍ഹറും ജസ്റ്റിസ് സുമിത്ര ദയാല്‍ സിങ്ങും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. ശിക്ഷ നിയമവിരുദ്ധമാണെന്നും ഹൈക്കോടതി പറഞ്ഞു. കഫീല്‍ ഖാന്റെ മാതാവ് നുസ്രത് പര്‍വീണ്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് വിധി.

പൗരത്വനിയമവുമായി ബന്ധപ്പെട്ട് 2019 ഡിസംബര്‍ 12-ന് അലിഗഢ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കഫീല്‍ ഖാന്‍ അറസ്റ്റിലായത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented