ഹൈദരാബാദ്: കൊലക്കേസില്‍ പ്രതിയായ ഭര്‍ത്താവിനെ പിടികൂടാനെത്തിയ പോലീസിന് നേരെ ഭാര്യ മുളകുപൊടിയെറിഞ്ഞു. ഇതിനിടയില്‍ ഭര്‍ത്താവ് രക്ഷപ്പെടുകയും ചെയ്തു. തെലങ്കാനയിലെ അറ്റപുരിലാണ് സംഭവം. ഭാര്യയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
ഷമീം പര്‍വീണ്‍ എന്ന യുവതിയാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞ് ഭര്‍ത്താവിനെ രക്ഷപ്പെടുത്തിയത്. 2019 ല്‍ ഉത്തരാഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകക്കേസില്‍ പ്രതിയാണ് ഇവരുടെ ഭര്‍ത്താവ്.
ഉത്തരാഖണ്ഡ് പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന ഇയാളും ഭാര്യയും ഹൈദരാബാദിലെ അറ്റപുരില്‍ താമസിക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഉത്തരാഖണ്ഡ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്യാനായി എത്തുകയായിരുന്നു. പ്രദേശത്തെ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും ഇവരോടൊപ്പമുണ്ടായിരുന്നു.
പോലീസുകാരെ കണ്ട ഉടന്‍ ഷമീം പര്‍വീണ്‍ ഇവര്‍ക്ക് നേരെ മുളക് പൊടി എറിയുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഉപദ്രവിക്കുകയാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനും ഇവര്‍ ശ്രമം നടത്തി. ഈ ബഹളത്തിനിടയില്‍ ഭര്‍ത്താവ് വസീം സമര്‍ഥമായി രക്ഷപ്പെടുകയും ചെയ്തു.
Content Highlights: Hyderabad woman helps murder-accused husband escape by throwing chilli powder at police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..