പ്രതീകാത്മക ചിത്രം | Getty images
ഹൈദരാബാദ്: ഇന്ത്യയില്‍ പല ഭാഗത്തു നിന്നായി സ്വകാര്യവ്യക്തികളുടേയും സംഘടനകളുടേയും സ്വകാര്യ ഡേറ്റ ചോര്‍ത്തി വിറ്റ കേസില്‍ ഒരാള്‍ അറസ്റ്റിലായെന്ന് ഹൈദരാബാദ് പോലീസ്. വിനയ് ഭരദ്വാജ് എന്നയാളാണ് അറസ്റ്റിലായത്. 24 സംസ്ഥാനങ്ങളില്‍ നിന്നായി 66.9 കോടിയോളമാളുകളുടെ സ്വകാര്യ വിവരം ഇയാള്‍ ചോര്‍ത്തിയതായാണ് വിവരം.
എഡ്യൂടെക് കമ്പനികൾ, ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ, സർക്കാര്‍ സംവിധാനങ്ങൾ, സാമൂഹിക മാധ്യമങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ എന്നിവയാണ് ഇയാള്‍ പ്രധാനമായും ചോര്‍ത്തിയത്.
ഇന്‍സ്പയര്‍ വെബ്‌സ് എന്ന വെബ്‌സൈറ്റ് വഴിയാണ് ഇയാള്‍ ഡേറ്റ ചോര്‍ത്തിയിരുന്നത്. ചോര്‍ത്തിയ ഡേറ്റ വന്‍തുകയക്ക് മറിച്ചു വിറ്റു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥര്‍, പാന്‍ കാര്‍ഡ് ഉടമസ്ഥര്‍, 9-ാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ എന്നിവരെയായിരുന്നു പ്രധാനമായും ഇയാള്‍ ലക്ഷ്യം വെച്ചിരുന്നത്. ഇയാളുടെ പക്കല്‍ നിന്ന് രണ്ടു മൊബൈല്‍ ഫോണുകളും രണ്ടു ലാപ്‌ടോപുകളും പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ മാര്‍ച്ചില്‍ സമാനമായ കേസില്‍ 7 പേര്‍ തെലങ്കാനയില്‍ അറസ്റ്റിലായിരുന്നു.
Content Highlights: hyderabad police arrested one person for data theft
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..