ഹൈദരാബാദ്: വിവാഹം നടന്ന് തൊട്ടടുത്ത ദിവസം തന്നെ ഭാര്യയെ പോസ്റ്റ് കാർഡിലൂടെ മുത്തലാഖ് ചൊല്ലിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദില്‍ നടന്ന സംഭവത്തില്‍ എം. ഹനീഫ് എന്നയാളെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി കമ്മിഷണര്‍ വി. സത്യനാരായണ അറിയിച്ചു. സ്ത്രീകള്‍ക്ക് എതിരെയുള്ള ക്രൂരത, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വിവാഹദിനത്തില്‍ നടന്ന സംഭവങ്ങളെ കുറിച്ച് വിശദമായി അന്വേഷിച്ചുവരുന്നു. വിവാഹം നടത്തിയ പുരോഹിതന്റെ മൊഴി ഉടനെടുക്കും. ഹനീഫ് നേരത്തെ വിവാഹിതനായിരുന്നുവെന്നും ഇത് അയാളുടെ രണ്ടാമത്തെ ഭാര്യയാണെന്നും പോലീസ് പറയുന്നു. ആദ്യഭാര്യയെ ഇയാള്‍ വിവാഹമോചനം ചെയ്തിരുന്നില്ല.
വിവാഹിതയായ സ്ത്രീയുടെയും രണ്ടാം വിവാഹമാണ്. എന്നാല്‍ വിവാഹത്തിന് ശേഷമാണ് ഇക്കാര്യം അറിയുന്നതെന്നാണ് ഹനീഫ് പോലീസിനോട് പറഞ്ഞത്.