പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഹൈദരാബാദ്: അവിഹിത ബന്ധത്തിന്‍റെ പേരിൽ ഭര്‍ത്താവ് ഭാര്യയെ ശാസിച്ചത് ആത്മഹത്യാപ്രേരണയായി കാണാനാകില്ലെന്ന് തെലങ്കാന ഹൈക്കോടതി. ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെങ്കില്‍ ഭര്‍ത്താവിന് മിണ്ടാതിരിക്കാന്‍ കഴിയില്ല, അവിഹിത ബന്ധത്തിന് ഭാര്യയെ ഭര്‍ത്താവ് ശാസിക്കുന്നത് ഒരുതരത്തിലും ആത്മഹത്യക്ക് പ്രേരണയാകില്ലെന്നും തെലങ്കാന ഹൈക്കോടതി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് നല്‍കിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ.സുരേന്ദറിന്റെ ഉത്തരവ്. ഭാര്യയുടെ അവിഹതബന്ധം കുടുംബബന്ധത്തേയും ഭര്‍ത്താവുമായുള്ള ബന്ധത്തേയും പ്രതികൂലമായി ബാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു.
'ഭാര്യ മറ്റൊരാളുമായി അവിഹിതമായ അടുപ്പം പുലര്‍ത്തുന്നത് യഥാര്‍ത്ഥത്തില്‍ ഭര്‍ത്താവിനെയും കുടുംബത്തെയും വ്യക്തിപരമായും സമൂഹ്യമായും പ്രതികൂലമായി ബാധിക്കും. ഭാര്യക്ക് മറ്റൊരുളമായി അവഹിത ബന്ധമുണ്ടെങ്കില്‍ ഭര്‍ത്താവിന് വെറുതിയിരിക്കാന്‍ ആകില്ല', ഉത്തരവില്‍ പറയുന്നു.
അവിഹിത അടുപ്പം സംബന്ധിച്ച വസ്തുതയില്‍ തര്‍ക്കമില്ല, ആത്മഹത്യചെയ്ത ആളുമായി അവിഹിത ബന്ധം പുലര്‍ത്തിയ ആളെയാണ് ആത്മഹത്യാ കേസില്‍ പ്രതിയാക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റൊരാളുമായി അവിഹിത ബന്ധമില്ലെങ്കില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരായ ആരോപണങ്ങള്‍ മനസ്സിലാക്കാമായിരുന്നു. എന്നാല്‍, ഈ സംഭവത്തില്‍ മരിച്ചയാളുടെ അവിഹിതബന്ധം തെളിഞ്ഞിട്ടുണ്ടെന്നും കോടതി പറഞ്ഞു.
Content Highlights: Husband Admonishing Wife For Illicit Relationship Does Not Amount To Abetment Of Suicide:High Court
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..