Gautam Adani | Photo: PTI
ന്യൂഡല്‍ഹി: നിക്ഷേപകരുടെ താത്പര്യത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് ഗൗതം അദാനി. ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്.പി.ഓ) പിന്‍വലിച്ച തീരുമാനം വിശദീകരിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഓഹരി വിപണിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം, നിലവിലെ സാഹചര്യത്തില്‍ എഫ്.പി.ഒയുമായി മുന്നോട്ടുപോകുന്നത് ധാര്‍മികമായി ശരിയല്ലെന്ന് വിലയിരുത്തിയാണ് ബോര്‍ഡ് തീരുമാനമെടുത്തതെന്ന് അദ്ദേഹം വിശദീകരിച്ചു.
'സംരംഭകനെന്ന നിലയില്‍ നാല് പതിറ്റാണ്ടായി നടത്തുന്ന വിനീതമായ യാത്രയില്‍ നിക്ഷേപകര്‍ അടക്കമുള്ളവരുടെ അകമഴിഞ്ഞ പിന്തുണയാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. ജീവിതത്തില്‍ നേടിയ എന്ത് ചെറിയ നേട്ടത്തിനും പിന്നില്‍ നിക്ഷേപകര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസമാണ് ഉള്ളത്. എന്റെ വിജയത്തില്‍ ഞാന്‍ അവരോട് കടപ്പെട്ടിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം നിക്ഷേപകരുടെ താത്പര്യമാണ് പരമപ്രധാനം.' മറ്റുള്ളവയെല്ലാം രണ്ടാമതാണെന്നും വീഡിയോ സന്ദേശത്തില്‍ അദാനി വ്യക്തമാക്കി.
ചൊവ്വാഴ്ച വിജയകരമായി പൂര്‍ത്തിയാക്കിയ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്.പി.ഒ.) ആണ് അദാനി എന്റര്‍പ്രൈസസ് അപ്രതീക്ഷിത നീക്കത്തിലൂടെ പിന്‍വലിച്ചത്. എഫ്.പി.ഒ.യ്ക്ക് 112 ശതമാനം അപേക്ഷകള്‍ ലഭിച്ചിരുന്നെങ്കിലും ബുധനാഴ്ച വിപണിയില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ വന്‍തോതില്‍ ഇടിഞ്ഞതോടെ എഫ്.പി.ഒ.യുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.
Content Highlights: Gautham Adani FPO adani enterprises
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..