പ്രതീകാത്മകചിത്രം| Photo: Mathrubhumi Library
മുംബൈ: മഹാരാഷ്ട്രയില്‍ പൂട്ടിക്കിടന്ന കടമുറിയ്ക്കുള്ളില്‍നിന്ന് മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തി. മുംബൈ നാകെ മേഖലയിലാണ് സംഭവം. കെട്ടിടത്തിന്റെ ബേസ്‌മെന്റിലുള്ളതും പൂട്ടിക്കിടക്കുന്നതുമായ കടയ്ക്കുള്ളില്‍നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.
കടയ്ക്കുള്ളില്‍നിന്ന് കുറച്ചുദിവസമായി ദുര്‍ഗന്ധം വരുന്നുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഞായറാഴ്ച രാത്രി, സമീപവാസികള്‍ പോലീസിനെ വിവരം അറിയിച്ചത്.
കടയ്ക്കുള്ളില്‍ നിറയേ ആക്രിസാധനങ്ങളായിരുന്നു. രണ്ട് പ്ലാസ്റ്റിക് പാത്രങ്ങള്‍ തുറന്നപ്പോള്‍ മനുഷ്യന്റെ ചെവികള്‍, തലച്ചോറ്, കണ്ണുകള്‍, മുഖത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവ ലഭിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഫോറന്‍സിക് സംഘം ഇവ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്- പോലീസ് പറഞ്ഞു.
ഈ കടയുടമയുടെ രണ്ട് ആണ്‍മക്കളും ഡോക്ടര്‍മാരാണെന്നും ഒരുപക്ഷെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഇവ സൂക്ഷിച്ചു വെച്ചതാകാന്‍ സാധ്യതയുണ്ടന്നും മുംബൈ നാക പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. എന്തായിരുന്നാലും എല്ലാ വശങ്ങളും പരിശോധിച്ചു കൊണ്ടുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ കേസ് ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: human remnants found in a closed shop at mumbai


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..