ഒ. പനീർസെൽവം | File Photo: PTI
ചെന്നൈ: എ.ഐ.എ.ഡി.എം.കെയില്‍നിന്ന് പുറത്താക്കപ്പെട്ട ഒ. പനീര്‍സെല്‍വത്തിന് വീണ്ടും തിരിച്ചടി. എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് പനീര്‍സെല്‍വവും അനുയായികളും സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇതോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം എടപ്പാടി പളനിസ്വാമി ഉറപ്പിച്ചു.
ജനറല്‍ സെക്രട്ടറി പദവിയിലേക്കുള്ള നിലവിലെ തിരഞ്ഞെടുപ്പ് പാര്‍ട്ടി ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് പനിര്‍സെല്‍വവും അദ്ദേഹത്തിന്റെ അനുയായികളായ വൈദ്യലിംഗം, മനോജ് പാണ്ഡ്യന്‍, ജെ.സി.ഡി. പ്രഭാകര്‍ എന്നിവവും കോടതിയെ സമിപിച്ചത്. പാര്‍ട്ടിയില്‍ കോ-ഓര്‍ഡിനേറ്റര്‍ പദവി 2026 വരെ തുടരണമെന്നായിരുന്നു പനീര്‍ശെല്‍വം ആവശ്യപ്പെട്ടത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് പളനിസ്വാമിയല്ലാതെ മറ്റാരും പത്രിക സമര്‍പ്പിച്ചിരുന്നില്ല. എ.ഐ.എ.ഡി.എം.കെ. ഏക നേതൃത്വ തര്‍ക്കത്തെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജൂലായ് 11-ന് വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ യോഗമാണ് പളനിസ്വാമിയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇതേ യോഗത്തില്‍ പനീര്‍ശെല്‍വം പുറത്താക്കപ്പെടുകയും ചെയ്തിരുന്നു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാനുള്ള പളനിസ്വാമിയുടെ തയ്യാറെടുപ്പിനിടെയായിരുന്നു പനീര്‍ശെല്‍വം പക്ഷം കോടതിയെ സമീപിച്ചത്. കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെ പളനിസ്വാമിയുടെ അനുയായികള്‍ പടക്കംപൊട്ടിക്കുകയും മധുരവിതരണം നടത്തുകയും ചെയ്തു.
Content Highlights: huge setback for paneerselvam as madras high court rejects plea
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..