Photo: ANI
ഹൈദരാബാദ്: ഹൈദരാബാദില്‍ ഗോഡൗണിന് തീപിടിച്ച് 11 പേര് വെന്തുമരിച്ചു. ബോയ്ഗുഡയില്‍ ആക്രിസാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് ബുധനാഴ്ച പുലര്‍ച്ചെ തീപ്പിടിത്തമുണ്ടായത്. മരിച്ചവരെല്ലാം ഗോഡൗണിലെ തൊഴിലാളികളാണ്. ഇവരില്‍ പത്തുപേരും ബിഹാറിലെ അസംപുര സ്വദേശികളാണ്. അപകടത്തില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ സെക്കന്ദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒട്ടേറെ ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയ ശേഷമാണ് തീ അണയ്ക്കാനായത്. തുടര്‍ന്നാണ് കത്തിക്കരിഞ്ഞ നിലയില്‍ 11 മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
മരിച്ചവരെ തിരിച്ചറിയാനായി ഡി.എന്‍.എ. പരിശോധന നടത്തുമെന്ന് മധ്യമേഖല പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. കണ്ടെടുത്ത മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയതായും ഒന്നരവര്‍ഷം മുമ്പാണ് ബിഹാര്‍ സ്വദേശികള്‍ ഇവിടെ ജോലിക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
തീപ്പിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മൃതദേഹങ്ങള്‍ ബിഹാറിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ചീഫ് സെക്രട്ടറിയും അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: huge fire at a godown in hyderabad 11 died
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..