രമേഷ് പൊഖ്രിയാൽ
ന്യൂഡല്‍ഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ പുതിയ മാറ്റം കൊണ്ടുവരുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. ഇതു സംബന്ധിച്ച അറിയിപ്പ് പിന്നാലെ പ്രസിദ്ധീകരിക്കും. മന്ത്രാലയത്തിന്റെ പേരു തന്നെ മാറുന്നു എന്നതാണ് ഇതിലെ ഒരു മാറ്റം.
മാനവവിഭവശേഷി വകുപ്പിന്റെ പേര് വിദ്യാഭ്യാസ വകുപ്പ് എന്നാണ് പുനര്‍നാമകരണം ചെയ്തത്. വിദ്യാഭ്യാസവകുപ്പ് എന്നത് 1985-ല്‍ രാജീവ് ഗാന്ധിയുടെ ഭരണ കാലത്താണ് മാനവവിഭവ ശേഷി വകുപ്പെന്ന് മാറ്റുന്നത്.
യുവതലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസം കുറച്ചുകൂടി എളുപ്പത്തില്‍ നേടാമെന്നതാണ് പുതിയ നയത്തിലെ കാതലായ മാറ്റമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്‌രിയാല്‍ പറഞ്ഞു.
മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം ശുപാര്‍ശ ചെയ്തത്.
content highlights: HRD Ministry Renamed as Ministry of Education


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..