ലിസ് ട്രസിന്റെ രാജി ഇന്ത്യ-ബ്രിട്ടന്‍ വ്യാപാര കരാറിനെ ബാധിക്കുമോ? കാത്തിരിക്കുന്നെന്ന് കേന്ദ്രം


പീയുഷ് ഗോയൽ | Photo: ANI

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ രാജിയും ബ്രിട്ടണിലെ രാഷ്ട്രീയാനിശ്ചിതത്വങ്ങളും ഇന്ത്യയും ബ്രിട്ടനും തമ്മില്‍ നിലവില്‍വരാനിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിനെ ബാധിക്കുമോയെന്നതാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. ബ്രിട്ടനിലെ രാഷ്ട്രിയ സംഭവവികാസങ്ങള്‍ എപ്രകാരം മാറിമറിയുന്നുവെന്നതിനെ ആശ്രയിച്ചാകും തുടര്‍നടപടികളെന്നും ഇന്ത്യ കാത്തിരിക്കുകയാണെന്നും കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍ പ്രതികരിച്ചു.

ട്രസിന്റെ പിന്‍ഗാമി അടുത്തയാഴ്ചയോടെ സ്ഥാനമേല്‍ക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ട്. ഇക്കാര്യം ഇന്ത്യ സസൂക്ഷ്മം വീക്ഷിച്ചുവരികയാണെന്നും ഗോയല്‍ പറഞ്ഞു. പുതിയ നേതൃത്വം സ്വതന്ത്ര വ്യാപാര കരാറില്‍ എന്ത് നയം സ്വീകരിക്കുമെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് അറിയാനുള്ളത്.



ട്രസിന് പകരം മറ്റൊരാള്‍ പ്രധാനമന്ത്രിയാകുമോ, അതോ പൊതുതിരഞ്ഞെടുപ്പിലേക്ക് പോകുമോ എന്നതിനെ ആശ്രയിച്ചാകും വ്യാപാര കരാറിന്റെ ഭാവി. ആരാണ് അധികാരത്തിലെത്തുന്നതെന്നും അവരുടെ ഈ വിഷയത്തിലെ താത്പര്യവും നയവും എന്താണെന്നും അറിയേണ്ടതുണ്ട്. അതിനായി ഇന്ത്യ ക്ഷമയോടെ കാത്തിരിക്കുകയാണ്- ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ബ്രിട്ടനിലെ രാഷ്ട്രീയ, വ്യവസായ നേതൃത്വങ്ങളെ സംബന്ധിച്ച് സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ആര് ഭരണത്തിലെത്തിയാലും പ്രതികൂലമായി ഒരു നിലപാട് ഉണ്ടാകുമെന്ന് കരുതേണ്ടതില്ല. ആര് അധികാരത്തില്‍ വന്നാലും വ്യാപാര കരാറില്‍ ഏര്‍പ്പെടാനാണ് സാധ്യതയെന്നാണ് വ്യക്തിപരമായി താന്‍ മനസ്സിലാക്കുന്നതെന്നും ഗോയല്‍ പറഞ്ഞു. രണ്ട് രാജ്യങ്ങളെ സംബന്ധിച്ചും നേട്ടങ്ങളുള്ളതിനാല്‍ വ്യവസ്ഥകളില്‍ തൃപ്തരാകുകയെന്നത് മാത്രമാണ് ഒരേയൊരു കടമ്പയെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: india - britain, free trade deal, liz truss


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented