കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി| Photo: PTI
ന്യൂഡല്‍ഹി: ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനുമുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. പണ്ഡിറ്റുകളെ തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും അക്കാര്യത്തില്‍ വിജയിച്ചോയെന്നും ചൗധരി ലോക്സഭയില്‍ ചോദിച്ചു.
മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച ചൗധരി, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള സര്‍ക്കാരിന്റെ സ്വപ്‌നങ്ങള്‍ ഇനിയും സാക്ഷാത്കരിച്ചിട്ടില്ലെന്ന് പറഞ്ഞു. 'നിങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പണ്ഡിറ്റുകളെ തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അതില്‍ നിങ്ങള്‍ വിജയിച്ചോ? '- അദ്ദേഹം ചോദിച്ചു.
'അമിത് ഷാ ജി, നിങ്ങള്‍ ബ്രാഹ്‌മണരെ തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. പണ്ഡിറ്റുകളെ തിരികെ കൊണ്ടുവരുന്നതില്‍ നിങ്ങള്‍ വിജയിച്ചോ? ഗില്‍ജിത് ബാള്‍ട്ടിസ്ഥാനെ തിരികെ കൊണ്ടുവരുമെന്ന് പറയുന്നു. ഇത് പിന്നീടുള്ള കാര്യമാണ്. കശ്മീര്‍ താഴ്വരയില്‍നിന്ന് നാടുകടത്തിയവരെയെങ്കിലും തിരികെ കൊണ്ടുവരിക'- അദ്ദേഹം പറഞ്ഞു.
90,000 കോടി രൂപയുടെ പ്രാദേശിക വ്യവസായങ്ങള്‍ തുടച്ചുനീക്കപ്പെട്ട ജമ്മു കശ്മീര്‍ സാധാരണ നിലയിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ കാര്യങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: 'How many Pandits did you bring back to Kashmir?': Congress attacks Amit Shah over Article 370 promises
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..