എത്രനാള്‍ ഒളിച്ചുകഴിയുമെന്ന് സഞ്ജയ് റാവത്ത്,വഞ്ചന മറക്കില്ലെന്ന് ആദിത്യ; വിമതര്‍ക്ക് മുന്നറിയിപ്പ്


Uddhav Thackeray and Eknath Shinde

മുംബൈ: മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സര്‍ക്കാരിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി അസമിലെ ഗുവാഹത്തിയില്‍ തമ്പടിച്ചിരിക്കുന്ന ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത എംഎല്‍എമാര്‍ക്ക് താക്കീതുമായി ശിവസേന.

'എത്രനാള്‍ നിങ്ങള്‍ ഗുവാഹത്തിയില്‍ ഒളിച്ചുകഴിയും? നിങ്ങള്‍ ചൗപ്പട്ടിയിലേക്ക് തിരിച്ചുവരേണ്ടി വരുമെന്ന് ശിവസേനാ വക്താവ് സഞ്ജയ് റാവത്ത് ട്വിറ്ററില്‍ കുറിച്ചു. മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹാരി സിര്‍വാളിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സഞ്ചയ് റാവത്തിന്റെ ട്വീറ്റ്.

വിമത എംഎല്‍എമാരെ അയോഗ്യാരാക്കാനുള്ള ശിവസേനയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് 16 വിമത എംഎല്‍എമാര്‍ക്ക് നര്‍ഹാരി സിര്‍വാല്‍ നോട്ടിസ് നല്‍കിയിരുന്നു.

ധൈര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി തിരഞ്ഞെടുപ്പ് നേരിടാനാണ് മന്ത്രി ആദിത്യ താക്കറെ വെല്ലുവിളിച്ചത്. ഞങ്ങളുടെ ഭരണം മോശമാണെന്നും ഞങ്ങള്‍ ചെയ്യുന്നതെല്ലാം തെറ്റാണെന്നും തോന്നുന്നുണ്ടെങ്കില്‍ രാജിവെച്ച് പുറത്തുപോയി തിരഞ്ഞെടുപ്പ് നേരിടൂവെന്ന് ആദിത്യ താക്കറെ പരസ്യമായി വെല്ലുവിളിച്ചു. വഞ്ചന ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി സത്യയും നുണയും തമ്മിലുള്ള യുദ്ധമാണെന്നായിരുന്നു ആദിത്യ താക്കറെ നേരത്തെ പറഞ്ഞത്.

മഹാരാഷ്ട്ര എംഎല്‍സി തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എംഎല്‍എമാര്‍ക്കൊപ്പം ഏകനാഥ് ഷിന്ദേ സംസ്ഥാനം വിട്ടുപോയതാണ് നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായത്. ഇവര്‍ ഇപ്പോള്‍ ഗുവാഹത്തിയിലെ ഒരു ഹോട്ടലില്‍ ക്യാമ്പ് ചെയ്യുകയാണ്. സ്വതന്ത്രര്‍ ഉള്‍പ്പെടെ കൂടുതല്‍ എംഎല്‍എമാര്‍ ഷിന്ദേ നയിക്കുന്ന വിമത ക്യാമ്പില്‍ ചേര്‍ന്നിട്ടുണ്ട്. ഇന്നുച്ചയ്ക്ക് 12 മണിക്ക് ഗുവാഹത്തിയിലുള്ള വിമത എംഎല്‍എമാരുടെ യോഗം നടക്കും. തുടര്‍നിലപാടും തന്ത്രങ്ങളും ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത് എന്നാണ് സൂചനകള്‍.

അതിനിടെ ശിവസേനയുടെയും അതിന്റെ സ്ഥാപകന്‍ അന്തരിച്ച ബാലാസാഹേബ് താക്കറെയുടെയും പേര് ഉപയോഗിക്കുന്നതില്‍ നിന്ന് മറ്റേതെങ്കിലും രാഷ്ട്രീയ സംഘടനയെയോ വിഭാഗത്തെയോ തടയുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സേനാ നേതാക്കളുമായി ശനിയാഴ്ച ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.


Content Highlights: How Long Will You Hide?: Sena Sends A Message to rebel mla With Deputy Speaker's Pic

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented