ബ്രീട്ടീഷ് വിനോദ സഞ്ചാരിയെ ഒളിപ്പിച്ച് താമസിപ്പിച്ചു; കശ്മീരില്‍ ഹൗസ്‌ ബോട്ട് ഉടമക്കെതിരെ കേസ്


Dal Lake at Srinagar. Image for representation purpose only

ശ്രീനഗര്‍: ബ്രീട്ടീഷ് പൗരനായ വിനോദ സഞ്ചാരിയെ ഒളിപ്പിച്ചതിന് ദാല്‍ തടാകത്തിലെ ഹൗസ്‌ ബോട്ട് ഉടമക്കെതിരെ ജമ്മു കശ്മീര്‍ പോലീസ് കേസെടുത്തു. മാര്‍ച്ച് 15 മുതല്‍ ബ്രിട്ടീഷ് വിനോദ സഞ്ചാരി ഹൗസ്‌ബോട്ടില്‍ താമസിക്കുകയായിരുന്നു. ഇയാള്‍ ഇവിടെ താമസിക്കുന്നത് ഒരു ഉദ്യോഗസ്ഥന്‍ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും വിനോദസഞ്ചാരി ഹൗസ് ബോട്ടില്‍ തുടരുകയായിരുന്നുവെന്നും ഇക്കാര്യം ഉടമ അധികൃതരെ അറിയിച്ചില്ലെന്നും പോലീസ് വ്യക്തമാക്കി. ഐപിസി 188 വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരേ കേസ് എടുത്തതായും പോലീസ് പറഞ്ഞു.

റോഡ് മാര്‍ഗം എത്തിയ ഇയാള്‍ കശ്മീരില്‍ എത്തുന്ന വിദേശികള്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യേണ്ട ചെക്ക് പോസ്റ്റുകള്‍ സന്ദര്‍ശിച്ചിരുന്നില്ല എന്നാണ് വിവരം. ഹൗസ് ബോട്ടില്‍ ഇയാളെ കണ്ടെത്തിയ ഉടന്‍ ജമ്മു കശ്മീര്‍ ഭരണകൂടം ആശുപത്രിയിലെത്തിക്കുകയും പിന്നീട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

'വിദേശ വിനോദസഞ്ചാരിയുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ല. രോഗലക്ഷണളും കാണിക്കുന്നില്ല. പക്ഷേ ഒരു നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. ഇത്തരം കാര്യങ്ങള്‍ സംഭവിക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. വിദേശികളെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെയ്ക്കുന്നത് പിന്നീട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. ' - ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൊറോണ വൈറസ് പടരുന്നത് തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായി മാര്‍ച്ച് 17 മുതല്‍ സര്‍ക്കാര്‍ കശ്മീരില്‍ വിദേശികള്‍ പ്രവേശിക്കുന്നത് നിരോധിച്ചിരുന്നു. ഇതിനകം താഴ്വരയിലുണ്ടായിരുന്ന വിനോദ സഞ്ചാരികളോട് സംസ്ഥാനം വിടണമെന്നും ആവശ്യപ്പെട്ടിരുന്നു. വിദേശികളുടെ സാന്നിധ്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ടൂറിസം മേഖലയിമായി ബന്ധപ്പെട്ടവരോട് നിര്‍ദ്ദേശിച്ചിരുന്നു.

Content Highlights: Houseboat owner booked for hiding British tourist during lockdown in Kashmir

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented