Photo: ANI
ബെംഗളൂരു: കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് മണിക്കൂറുകള്‍ക്കകം ബി.ജെ.പിയില്‍ അംഗത്വം എടുത്ത് കര്‍ണാടക മുന്‍മന്ത്രി പ്രമോദ് മാധ്വരാജ്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മയുടെ സാന്നിധ്യത്തിലാണ് മറ്റുള്ളവര്‍ക്കൊപ്പം പ്രമോദും ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്.
മേയ് ഏഴിനാണ് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെക്കുന്നതായി അറിയിച്ച് കര്‍ണാടക പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന് പ്രമോദ് കത്തുനല്‍കിയത്.
ഉഡുപ്പിയില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവായിരുന്നു പ്രമോദ്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഉഡുപ്പി ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സാഹചര്യം തനിക്ക് മോശം അനുഭവമാണ് നല്‍കിയതെന്നും അത് തന്നെ രാഷ്ട്രീയമായി ശ്വാസം മുട്ടിച്ചെന്നും പ്രമോദ് രാജിക്കത്തില്‍ പറയുന്നുണ്ട്. തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉഡുപ്പി കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി നടപടികള്‍ സ്വീകരിച്ചില്ലെന്നും പ്രമോദ് കൂട്ടിച്ചേര്‍ക്കുന്നു.
കഴിഞ്ഞവര്‍ഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പ്രമോദ് രംഗത്തെത്തിയിരുന്നു. വിശ്വേശ തീര്‍ഥ സ്വാമിക്ക് മരണാനന്തരം പത്മവിഭൂഷണ്‍ നല്‍കിയതിന് പിന്നാലെ ആയിരുന്നു ഇത്.
Content Highlights: hours after resigning from congress karnataka minister joins bjp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..