അലി മെഹ്ദി, ഹാജി ഖുഷ്‌നൂദ് | Photo: Twitter@alimehdi_inc@ShayarImran
ന്യൂഡല്‍ഹി:മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുഫലത്തിന്റെ ചൂടാറുംമുന്നേ ആംആദ്മി പാര്‍ട്ടിയിലേക്ക് ചേക്കേറിയ കോണ്‍ഗ്രസ് കൗണ്‍സിലറും സംസ്ഥാന വൈസ് പ്രസിഡന്റും മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അലി മെഹ്ദിയും മുസ്തഫാബാദില്‍നിന്ന് ജയിച്ച സബീല ബീഗവും ബ്രിജ്പുരിയില്‍നിന്ന് ജയിച്ച നസി ഖതൂനുമാണ് വെള്ളിയാഴ്ച ആപ്പില്‍ ചേര്‍ന്നത്. ഇതില്‍ സബീല ബീഗവും അലി മെഹ്ദിയുമാണ് 'ഗര്‍വാപസി' നടത്തിയത്. നസി ഖതൂന്‍ ഇത് സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല.
മെഹ്ദിയുടെയും കൗണ്‍സിലര്‍മാരുടെയും കൂറുമാറ്റത്തിനെതിരെ മുസ്തഫാബാദ് നിവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയിലേക്കുള്ള മടങ്ങി വരവ്.
ഡല്‍ഹിയില്‍ നടത്തിയ പ്രത്യേക വാര്‍ത്താ സമ്മേളനത്തിലായിരുന്നു എഎപി മൂന്നുപേര്‍ക്കും അംഗത്വം നല്‍കിയത്.ഇതിന് പിന്നാലെ ഇന്ന് രാവിലെയോടെ രണ്ടു നേതാക്കള്‍ തങ്ങള്‍ കോണ്‍ഗ്രസിലേക്ക് തന്നെ തിരിക്കുകയാണെന്ന് വ്യക്തമാക്കി. അലിമെഹ്ദി കോണ്‍ഗ്രസിലേക്ക് മടങ്ങുന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചപ്പോള്‍ സബീല ബീഗത്തിന്റെ ഭര്‍ത്താവ് ഹാജി കുശ്‌നൂബ് ഖാന്‍ കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ്ഗര്‍ഹിയെ കണ്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്ന കാര്യം ഉറപ്പ് നല്‍കുകയായിരുന്നു.
സ്ഥാനമാനങ്ങളൊന്നും ആവശ്യമില്ല. ഞാന്‍ ചെയ്ത തെറ്റിന് രാഹുല്‍ ഗാന്ധിയോടും, പ്രിയങ്ക ഗാന്ധിയോടും എന്റെ ജനങ്ങളോടും മാപ്പ് പറയുന്നു. അലിമെഹ്ദി ട്വിറ്ററിലൂടെ വ്യക്തമാക്കി. പുലര്‍ച്ചെ ഒന്നരയ്ക്കായിരുന്ന ട്വിറ്റര്‍ പോസ്റ്റ്. ഭാര്യ കോണ്‍ഗ്രസില്‍ തന്നെ നില്‍ക്കുമെന്ന് സബീല ബീഗത്തിന്റെ ഭര്‍ത്താവ് ഉറപ്പ് നല്‍കി. എഎപി സ്ഥാനാര്‍ഥിയെയാണ് സബില ബീഗം പരാജയപ്പെടുത്തിയത്. അവരെ എഎപി കബളിപ്പിച്ചാതാണെന്നും മണിക്കൂറുകള്‍ക്കകം അവര്‍ തെറ്റ് തിരുത്തിയതായും ഇമ്രാന്‍ പ്രതാപ്ഗര്‍ഹിയും അറിയിച്ചു.
സബില ബീഗം മുസ്തഫബാദിലെ 243-ാം വാര്‍ഡില്‍ നിന്നും നസിയ ഖാതൂന്‍ ബ്രജ്പൂജിയിലെ 245-ാം വാര്‍ഡില്‍ നിന്നുമാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണം എഎപി പിടിച്ചടക്കിയത്. 250 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 134 എണ്ണവും എഎപി പിടിച്ചെടുത്തിരുന്നു. 104 ഇടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. കോണ്‍ഗ്രസിന് ഒമ്പതിടങ്ങളിലേ ജയിക്കാനായിരുന്നുള്ളൂ.
Content Highlights: Hours after joining AAP, Delhi Congress leaders came back
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..