ഹോട്ടൽ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തപ്പോൾ | screengrab
സാഗര്‍:മധ്യപ്രദേശില്‍ ബിജെപി മുന്‍ നേതാവിന്റെ അനധികൃതമായി നിര്‍മ്മിച്ച ഹോട്ടല്‍ സ്ഫോടനത്തിലൂടെ തകര്‍ത്തു. കൊലക്കേസ് പ്രതിയായ മിശ്രി ചന്ദ് ഗുപ്തയുടെ ഹോട്ടലാണ് തകര്‍ത്തത്. ജനരോഷം ഉയര്‍ന്നതിന് പിന്നാലെ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു
ജഗ്ദീഷ് യാദവ് എന്നയാള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയാണ് മിശ്രി ചന്ദ് ഗുപ്ത. ഡിസംബര്‍ 22-ന് ജഗ്ഗിഷ് യാദവിനെ ഗുപ്ത വാഹനം കയറ്റി കൊന്നുവെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ വലിയതോതില്‍ ജനരോഷം ഉയര്‍ന്നതോടെയാണ് അദ്ദേഹത്തിന്റെ അനധികൃത ഹോട്ടലിനെതിരെ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചത്.
60 ഡൈനാമിറ്റുകള്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. കെട്ടിടം നിമിഷങ്ങള്‍ക്കുള്ളില്‍ നിലംപൊത്തി. ജില്ലാ കളക്ടറുടെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു കെട്ടിടം പൊളിക്കല്‍. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രദേശം പോലീസ് വലയത്തിലാക്കുകയും ഗതാഗത നിയന്ത്രണമടക്കം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
അതിനിടെ, ജഗ്ദീഷ് യാദവ് എന്നയാള്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മിശ്രി ചന്ദ് ഗുപ്ത ഒളിവിലാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗുപ്തയുടെ ഭാര്യയെ പരാജയപ്പെടുത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ബന്ധുവാണ് യാദവ്.
ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം.
Content Highlights: hotel demilished Madhya Pradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..