സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ 9000 രൂപ വേണം; 14-കാരി രക്തം വില്‍ക്കാന്‍ രക്തബാങ്കിലെത്തി


amazon

കൊൽക്കത്ത: ഒരു സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കുകയെന്നത് മിക്കയാളുകളുടേയും അടങ്ങാത്ത ആഗ്രഹമാണ്. പ്രത്യേകിച്ചും പുതിയ കാലത്തെ വിദ്യാര്‍ഥികള്‍ക്ക്. സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ ഇല്ലെന്ന് പുറത്ത് പറയാന്‍ പോലും നാണക്കേടായി കരുതുന്നുവരാണ് മിക്ക കുട്ടികളും. പക്ഷെ അത് വാങ്ങിച്ച് കൊടുക്കാന്‍ വീട്ടുകാര്‍ക്കും സാധിക്കാതെ വന്നാല്‍ എന്ത് ചെയ്യും? ഫോണ്‍ സ്വന്തമാക്കാന്‍ സ്വന്തം രക്തം വില്‍ക്കാന്‍ ശ്രമിച്ച ഒരു 16 കാരിയുടെ കഥ കേട്ട് ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് സൗത്ത് ബംഗാള്‍ ദിനജ് പുരിലെ കാര്‍ഡ പോലീസ് സ്‌റ്റേഷനിലുള്ളവരും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമെല്ലാം.

പ്ലസ്ടു വിദ്യാര്‍ഥിനിയാണ് കുട്ടി. ഫോണ്‍ വാങ്ങാന്‍ 9000 രൂപ വേണം. പക്ഷെ വീട്ടില്‍ നിന്ന് കിട്ടില്ലെന്ന് ഉറപ്പ്. തുടര്‍ന്നാണ് രക്തം വില്‍ക്കാനായി ബലൂര്‍ഗഢിലെ ജില്ലാ ആശുപത്രിയിലെ രക്തബാങ്കിലെത്തിയത്. 9000 രൂപ തന്നാല്‍ രക്തം നല്‍കാമെന്നായിരുന്നു വാഗ്ദാനം.



രക്തത്തിന് പണം ആവശ്യപ്പെട്ടതില്‍ സംശയം തോന്നിയതോടെ രക്തബാങ്ക് ജീവനക്കാരാണ് പോലീസിനേയും ചൈല്‍ഡ് ലൈനിനേയും വിവരമറിയിച്ചത്. തുടര്‍ന്ന് കുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് 9000 രൂപയുടെ ഫോണ്‍ സുഹൃത്ത് വഴി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തതിനെ കുറിച്ചും ഇതിനുള്ള പണം കണ്ടെത്താനായാണ് രക്തം വില്‍ക്കാന്‍ തീരുമാനിച്ചതെന്നും കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചത്.

കുട്ടിയുടെ വീട്ടില്‍ നിന്നും 30 കി.മി അകലെയാണ് ആശുപത്രി. അമ്മയോട് കള്ളം പറഞ്ഞ് വീട് വിട്ട് സൈക്കിളില്‍ ടൗണിലെത്തിയ ശേഷം ബസ്സില്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. നഗരത്തില്‍ പച്ചക്കറി വില്‍പ്പനക്കാരനാണ് കുട്ടിയുടെ അച്ഛന്‍. അമ്മ വീട്ടമ്മയാണ്. അച്ഛന്‍ വീട്ടിലില്ലാത്ത സമയത്താണ് കുട്ടി അമ്മയോട് കളവ് പറഞ്ഞ് വീട് വീട്ടത്.

രക്തത്തിന് പണം നല്‍കിയാല്‍ ആ പണം സഹോദരന്റെ ചികിത്സയ്ക്ക് ഉപയോഗിക്കാമെന്നായിരുന്നു കുട്ടി ആദ്യം ബ്ലഡ് ബാങ്ക് അധികൃതരോട് പറഞ്ഞത്. പക്ഷെ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ സത്യം പുറത്ത് പറയുകയും ചെയ്തു.


Content Highlights: Hospital prevents 16-yr-old from selling her blood to buy smartphone


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


PABLO AIMAR

1 min

മെസ്സിയുടെ ഗോള്‍, പൊട്ടിക്കരഞ്ഞ് പാബ്ലോ എയ്മര്‍ | വീഡിയോ

Nov 27, 2022

Most Commented