കുതിരക്കച്ചവടം ഭയന്ന് ഗെഹ്‌ലോത് എംഎല്‍എമാരെ ജയ്‌സാല്‍മറിലേക്ക് മാറ്റി


-

ജയ്പുർ: നിയമസഭാ സമ്മേളനം ഓഗസ്റ്റ് 14 ന് തീരുമാനിച്ചതോടെ തന്നെ പിന്തുണക്കുന്ന എംഎല്‍എമാരെ ജയ്‌സാല്‍മറിലേക്ക് മാറ്റി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. ജൂലൈ 13 മുതല്‍ ജയ്പുരിലെ ഹോട്ടലിലായിരുന്നു എംഎൽഎമാർ ക്യാമ്പ് ചെയ്തിരുന്നത്. വിലപേശൽ കൊഴുത്തതോടെയാണ് ഇത്തരമൊരു നീക്കം.

സച്ചിന്‍ പൈലറ്റും 18 എംഎല്‍എമാരും ഗെഹ്‌ലോത് സര്‍ക്കാരിനെതിരേ നീങ്ങിയതിന്റെ പശ്ചാത്തലത്തിലായിരുന്നു തനിക്കൊപ്പമുള്ള എംഎല്‍എമാരെ ഗെഹ്‌ലോത് ജയ്പുരിലെ ഹോട്ടലിലേക്ക് മാറ്റിയത്. എന്നാല്‍ നിയമസഭയില്‍ അവിശ്വാസ പ്രമേയത്തിന് അവസരം വരുന്നതോടെ കുതിരക്കച്ചവടം ചൂടുപിടിക്കും. ഇതു ഭയന്നാണ് മറ്റൊരിടത്തേക്ക് എംഎല്‍എമാരെ മാറ്റാന്‍ ഗെഹ്‌ലോത് തയ്യാറെടുക്കുന്നത്.

പുതിയ സ്ഥലത്തേക്ക് മാറ്റാന്‍ ചാര്‍ട്ടര്‍ വിമാനം തയ്യാറായിട്ടുണ്ട്. ഘട്ടം ഘട്ടമായി എല്ലാ എംഎല്‍എമാരേയും മാറ്റും.

അടുത്തതവണ നിയമസഭ വിളിച്ചു ചേര്‍ക്കുമ്പോള്‍ താന്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് ഗെഹ്‌ലോത് നേരത്തെ വ്യക്തമാക്കിയിരുന്നു. പണം സ്വീകരിക്കാത്ത വിമതര്‍ പാര്‍ട്ടിയിലേക്ക് തിരികെ വരണമെന്നും അദ്ദേഹം പറഞ്ഞു.വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്നും തങ്ങള്‍ അസംബ്ലിയിലെത്തുമെന്നും ഗെഹ്‌ലോത് മാധ്യമങ്ങളോട് പറഞ്ഞു.

സഭ കോവിഡ് വിഷയവും ലോക്ക്ഡൗണിനു ശേഷമുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും ചര്‍ച്ച ചെയ്യമെന്നും ഗെഹ്‌ലോത് കൂട്ടിച്ചേര്‍ത്തു .

"ഓഗസ്റ്റ് 14 ന് അവിശ്വാസ പ്രമേയത്തിനുള്ള സമയം ഗവര്‍ണര്‍ നിശ്ചയിച്ചതോടെ എംഎല്‍എമാര്‍ക്ക് പല കോണുകളില്‍ നിന്നും വിളികള്‍ വന്നു തുടങ്ങി. മുമ്പ് ആദ്യ ഗഡു 10കോടിയും രണ്ടാം ഗഡു 15 കോടിയുമായിരുന്നു. ഇവിടം വിട്ടു പോയവരില്‍ ആദ്യ ഗഡു ആരൊക്കെ കൈപറ്റിയെന്ന് അറിവില്ല. ചിലര്‍ വാങ്ങിയിട്ടുണ്ടാവില്ലെന്ന കാര്യവും തള്ളിക്കളയാനാവില്ല. അവര്‍ തിരിച്ചുവരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്", ഗെഹ്‌ലോത് പറഞ്ഞു.

content highlights: horse-trading rates up, Ashok Gehlot moves MLAs to Jaisalmer

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023


innocent

47വര്‍ഷം താങ്ങും തണലുമായവര്‍;ഇന്നച്ചനില്ലാത്ത പാര്‍പ്പിടത്തിലെത്തിയപ്പോള്‍ ചങ്കുപൊട്ടിക്കരഞ്ഞ് ആലീസ്

Mar 27, 2023


ഇന്നസെന്റിന് മേക്കപ്പ് ഇടുന്നു

1 min

'ഒരിക്കല്‍ കൂടി, ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല', നൊമ്പരനിമിഷം പങ്കുവെച്ച് ആലപ്പി അഷ്‌റഫ് 

Mar 27, 2023

Most Commented