ആള്, ആരവം, കെട്ടിമേളം...പ്രണയദിനത്തില്‍ ഒരു കുതിരക്കല്ല്യാണം


Image. ANI

ബെംഗളൂരു: പ്രണയദിനം മനുഷ്യര്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കും പ്രണയം സാഫല്യമാക്കാനുള്ള ദിനമാണ്. അത്തരത്തില്‍ പ്രണയം സാഫല്യമായ ഒരു കുതിരക്കല്ല്യാണത്തിനാണ് ബെംഗളുരുവിലെ കബ്ബണ്‍ പാര്‍ക്ക് സാക്ഷ്യം വഹിച്ചത്. ബംഗളൂരുവിലെ രാജ-റാണി എന്ന രണ്ടു കുതിരകളാണ് വാലന്റൈന്‍സ് ദിനത്തില്‍ വിവാഹിതരായത്.

കന്നഡ വതല്‍ പാര്‍ട്ടി ചെയര്‍മാന്‍ വതല്‍ നാഗരാജിന്റെ കാര്‍മികത്വത്തിലാണ് വിവാഹം നടന്നത്. നാഗസ്വരത്തിന്റെയും തകിലിന്റെയും അകമ്പടിയോടുകൂടി പരമ്പരാഗതരീതിയിലുള്ള വിവാഹമായിരുന്നു. വരന്‍ മുണ്ടും വധു സാരിയും താലിമാലയും വിവാഹവേളയില്‍ ധരിച്ചു. നിരവധി ആളുകളാണ് കുതിരക്കല്ല്യാണത്തില്‍ പങ്കെടുത്തത്.

ഇതിനുമുമ്പും നാഗരാജ് ഇത്തരത്തിലുള്ള വിവാഹങ്ങള്‍ നടത്തിയിട്ടുണ്ട്. രണ്ട് ചെമ്മരിയാടുകളെയാണ് നാഗരാജ് വിവാഹം ചെയ്തു കൊടുത്തത്.

പ്രണയിക്കുന്നവര്‍ക്ക് വിവാഹം കഴിക്കാന്‍ സഹായിക്കുന്നതിനായി ഒരു ലക്ഷം രൂപയും 50,000 രൂപയും നല്‍കണമെന്ന് നാഗരാജ് കേന്ദ്രസര്‍ക്കാരിനോടും കര്‍ണാടക സംസ്ഥാന സര്‍ക്കാറുകളോടും അഭ്യര്‍ത്ഥിച്ചിരുന്നു.

Content Highlights: Horse wedding on Valentines day in Bengaluru

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented