Representative image
ഭോപ്പാല്‍: മധ്യപ്രദേശില്‍ വ്യാജ മദ്യം കഴിച്ച് പത്തുപേര്‍ മരിച്ചു. മൊറേന ജില്ലയിലെ മന്‍പുര്‍ പൃഥ്വി, പഹവാലി എന്നീ ഗ്രാമങ്ങളിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ പത്തോളം പേരെ മൊറേനയിലെയും സമീപ ജില്ലയായ ഗ്വാളിയോറിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
തദ്ദേശ നിര്‍മിത മദ്യം കഴിച്ചതിനെ തുടര്‍ന്ന് ഇരുഗ്രാമങ്ങളില്നിന്നുമായി ഇതുവരെ പത്തുപേര്‍ മരിച്ചതായി ചമ്പല്‍ റേഞ്ച് ഐ.ജി. മനോജ് ശര്‍മയെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഡോട്ട്കോം റിപ്പോര്‍ട്ട് ചെയ്തു. പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാകാനായി കാത്തിരിക്കുകയാണെന്നും അതിനു ശേഷമേ യഥാര്‍ഥകാരണം പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
23നും 55നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. ഇവരില്‍ രണ്ടുപേര്‍ സഹോദരന്മാരാണ്. രണ്ടുദിവസം മുന്‍പ് മന്‍പുര്‍ പൃഥ്വി ഗ്രാമത്തില്‍ തദ്ദേശ നിര്‍മിത മദ്യം കഴിച്ചതിനെ തുടര്‍ന്ന് കുറച്ചുപേര്‍ അസുഖബാധിതരായതായും റിപ്പോര്‍ട്ടുകളുണ്ട്. മൂന്നുമാസത്തിനിടെ മധ്യപ്രദേശിലുണ്ടാകുന്ന രണ്ടാമത്തെ വലിയ വ്യാജമദ്യദുരന്തമാണിത്.
content highlights: hooch tragedy in madhya pradesh
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..