പട്‌ന: ബിഹാറില്‍ വ്യാജമദ്യദുരന്തം. ചുരുങ്ങിയത് പതിനാറുപേര്‍ മരിച്ചതായാണ് പ്രാഥമിക നിഗമനം. പടിഞ്ഞാറന്‍ ചമ്പാരനില്‍ ബുധനാഴ്ചയാണ് ദുരന്തമുണ്ടായത്. 

വ്യാജമദ്യ ദുരന്തമുണ്ടായെന്ന വിവരത്തെ തുടര്‍ന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണമാണ് അപകടത്തിന്റെ വ്യാപ്തി പുറത്തെത്തിച്ചത്. അതിനകം തന്നെ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗ്രാമവാസികള്‍ സംസ്‌കരിച്ചിരുന്നെന്നാണ് വിവരം. 

ലോരിയ പോലീസ് സ്‌റ്റേഷന്‍ പരിധിക്കു കീഴിലുള്ള ദിയോര്‍വ ദിയരാജ് ഗ്രാമത്തില്‍ വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് നിരവധിപേര്‍ മരിച്ചതായി വിവരം ലഭിച്ചുവെന്ന് ചമ്പാരന്‍ റേഞ്ച് ഡി.ഐ.ജി. ലല്ലന്‍ മോഹന്‍ പ്രസാദ് ടൈംസ് ഓഫ് ഇന്ത്യയോടു പ്രതികരിച്ചു. ഇക്കാര്യം പരിശോധിച്ചു കൊണ്ടിരിക്കുകായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മരണസംഖ്യ 20-25ലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.

content highlights: hooch tragedy in bihar