ഹണിപ്രീതിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും


പഞ്ച്കുള: ഹരിയാണ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്ത ഡേരാ സഛാ സൗദ തലവന്‍ ഗുര്‍മിത് റാം റഹീം സിങ്ങിന്റെ വളര്‍ത്തുമകളായ ഹണിപ്രീതിനെ ഇന്ന് കോടതിയിലെ ഹാജരാക്കും.

ഇന്നലെ അറസ്റ്റിലായ ഉടന്‍ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ തീരുമാനിച്ചത്.

പീഡന കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് ഹരിയാണയിലുണ്ടായ കലാപത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഹണിപ്രീത് ഒളിവില്‍ പോയത്. ഗുർമീതിനെ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചതിനും ഹണിക്കെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.

പഞ്ചാബില്‍ ഡേ‌രാ സഛാ അനുയായികളുടെ വീട്ടില്‍ ഒളിവില്‍ താമസിക്കുമ്പോഴാണ് ഹണിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ഹണിപ്രീതിനൊപ്പം സിര്‍സയിലെ അവരുടെ സഹായിയായ ശുക്ദീപ് കൗറിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെയും ഇന്ന് ഹണിക്കൊപ്പം കോടതിയില്‍ ഹാജരാക്കും.

അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് ഒരു ടിവി ചാനലിന് ഹണിപ്രീത് അഭിമുഖം നല്‍കിയിരുന്നു. തന്റെ പപ്പ നിരപരാധിയാണെന്നും അദ്ദേഹത്തെ കുറ്റക്കാരനെന്ന് വിധിച്ചത് തന്നെ തകര്‍ത്തു കളഞ്ഞെന്നുമാണ് ഹണി ചാനലുകളോട് പറഞ്ഞത്.

താനും ഗുര്‍മീതും തമ്മിലുള്ളത് പിതാവും മകളും തമ്മിലുള്ള പവിത്രമായ ബന്ധമാണ്. തന്റെ മുന്‍ ഭര്‍ത്താവ് എന്ത് അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് അറിയില്ലെന്നും ഹണിപ്രീത് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented