ഛണ്ഡീഗഡ്: ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ആള് ദൈവം ഗുര്‍മിത് റാം റഹീം സിങിനും വളര്ത്തുകമകള് ഹണിപ്രീതിന്റെയും ബന്ധത്തില്‍ അവിഹിതമാരോപിച്ച് ഹണിയുടെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത.
ഗുര്‍മിത് റാം റഹീമും ഹണിപ്രീതും കിടപ്പറ പങ്കിടുന്നത് താന്‍ പിടികൂടിയിട്ടുണ്ടെന്നും ഡേരാ സഛാ സൗദയിലെ ഗുര്‍മിതിന്റെ രഹസ്യ കേന്ദ്രത്തിലാണ് ഹണിയുടെ ഉറക്കമെന്നും ഗുപ്ത ആരോപിച്ചു.
ഗുര്‍മിതും ഹണീപ്രീതും സ്ഥിരമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്. ഹണിപ്രീതിനെ അയാള്‍ക്കൊപ്പം നഗ്നയായ നിലയില്‍ താന്‍ കണ്ടിട്ടുണ്ട്. ഹണി അദ്ദേഹത്തിന്റെ മുറിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ പുറത്ത് നിര്‍ത്തുകയും അവിടെ നടക്കുന്നത് പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും ഗുപ്ത വെളിപ്പെടുത്തി.
2009 മുതല്‍ ഹണിപ്രീത് ഗുർമീതിന്റെ ഭാര്യയെ പോലെയാണ് കഴിയുന്നത്. 2009ന് മുമ്പ് വരെ ഡേരയുടെ നിയന്ത്രണം പുരുഷന്മാര്ക്കായിരുന്നു. എന്നാല്‍, അതിനുശേഷം നേതൃത്വം ഹണിയുള്പ്പെടെയുള്ള സ്ത്രീകളിലേക്ക് കൈമാറിയെന്നു അദ്ദേഹം പറഞ്ഞു.
ഹണിപ്രീതിനെ നിയമപരമായി ഗുര്‍മിത് ദത്തെടുത്തിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. 1999ലാണ് ഹണിപ്രീതിനെ ഗുപ്ത വിവാഹം ചെയ്യുന്നത്. എന്നാല്‍, ഗുര്‍മിതിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 2011-ല്‍ ഇവര്‍ വിവാഹബന്ധം വേര്‍പ്പെടുത്തുകയായിരുന്നു.
ബിഗ് ബോസിനു സമാനമായ ഷോ നടത്താനെന്ന് പറഞ്ഞ് ഹണിപ്രീതിന്റ നേതൃത്വത്തില്‍ ആറ് ദമ്പതികളെ ഗുര്‍മിതിന്റെ ഡേരയിലെ താമസസ്ഥലത്ത് പാര്‍പ്പിച്ചിരുന്നതായും ഗുപ്ത വെളിപ്പെടുത്തി.
വിവാഹ ബന്ധം വേര്‍പ്പെടുത്തി ഡേരാ വിട്ടതിനു ശേഷവും ഗുര്‍മിത് തന്നെ വെറുതെ വിട്ടിരുന്നില്ല. പഞ്ചകുളയിലെ തന്റെ വീടിനു സമീപം പോലും തന്നെ നിരീക്ഷിക്കാന്‍ അയാള്‍ ആളുകളെ നിര്‍ത്തിയിരുന്നതായും ഗുപ്ത പറയുന്നു.
എന്നാല്‍, ഗുര്‍മിത് ജയിലില്‍ ആയതിനെ തുടര്‍ന്ന് ഓഗസ്റ്റ് 25 മുതല്‍ ഹണി ഒളിവിലാണ്. കേസില്‍ നിന്ന് ഗുര്‍മിതിനെ രക്ഷിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള കേസില്‍ പോലീസ് ഹണിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..