2 ദിവസം മുമ്പും അമിത്ഷാ നിതീഷിനെ വിളിച്ചു, ഒന്നും പേടിക്കേണ്ടെന്ന് മറുപടി; പക്ഷെ നൈസായങ്ങ് ഒഴിവാക്കി


കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിരുന്ന ജെ.ഡി.യുവിലെ ആര്‍.സി.പി സിങിനെയായിരുന്നു നിതീഷ്‌കുമാറിന് സംശയം.

അമിത് ഷാ, നിതീഷ് കുമാർ

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. പയറ്റിത്തെളിഞ്ഞ ഓപ്പറേഷന്‍ താമര എങ്ങനെ ഇത്തവണ ബിഹാറില്‍ പാളിപ്പോയെന്ന ചോദ്യമാണ് നിതീഷ് കുമാറിന്റെ രാഷ്ട്രീയ നാടകത്തിന് ശേഷം ഉയര്‍ന്ന് കേള്‍ക്കുന്ന ചോദ്യം. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയായിട്ട് പോലും ഒരു വിവരവും പുറത്താകാതെ നിതീഷ് കുമാര്‍ തന്റെ പ്ലാന്‍ ബിഹാറില്‍ നടപ്പിലാക്കുകയായിരുന്നു. രണ്ട് ദിവസം മുന്‍പും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിളിച്ചിരുന്നു. പക്ഷെ ഒന്നും പേടിക്കേണ്ടെന്ന മറുപടിയാണ് ഈ രാഷ്ട്രീയ ചാണക്യന്‍ നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും നിരന്തരം സംവദിച്ചിരുന്നയാളാണ് നിതീഷ് കുമാര്‍. പക്ഷെ ഒരു പരാതിയും ഇതുവരെ പറഞ്ഞിരുന്നില്ല. രാഷ്ട്രീയ നിലനില്‍പ്പിനായി എന്ത് നിലപാടുമെടുക്കുന്ന നിതീഷ്‌കുമാര്‍ മുന്നണിക്ക് ഭാരമാകുമെന്ന് പല ബി.ജെ.പി. നേതാക്കളും 2020-ല്‍ തന്നെ നേതൃത്വത്തിന് മുന്നറിയിപ്പ് കൊടുത്തിരുന്നു. മാത്രമല്ല ഒറ്റയ്ക്ക് മത്സരിക്കാമെന്ന നിര്‍ദേശവും വെച്ചിരുന്നു. പക്ഷെ പാര്‍ട്ടി അദ്ദേഹത്തില്‍ അമിത ആത്മവിശ്വാസത്തിലായിരുന്നവെന്ന് ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ ആര്‍.കെ.സിങ് പ്രതികരിച്ചു.

2014-ല്‍ മോദി വിജയിച്ചു, പക്ഷെ 2024 -ല്‍ വിജയിക്കുമോ എന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം നിതീഷ്‌കുമാര്‍ ചോദിച്ചതും ഏറെ ചര്‍ച്ചയാവുന്നുണ്ട്. സ്വന്തം പാര്‍ട്ടിക്കുള്ളില്‍ ഭിന്നിപ്പുണ്ടാക്കി ഉദ്ദവ് താക്കറയെ അധികാരത്തില്‍ നിന്നിറിക്കി ബി.ജെ.പി. നിയന്ത്രിക്കുന്ന സര്‍ക്കാരാക്കി മഹാരാഷ്ട്ര സര്‍ക്കാരിനെ ബി.ജെ.പി. മാറ്റിയത് മുതല്‍ തുടങ്ങിയതാണ് നിതീഷ് കുമാറിന്റെ ആശങ്കയെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിരുന്ന ജെ.ഡി.യുവിലെ ആര്‍.സി.പി. സിങ്ങിനെയായിരുന്നു നിതീഷ്‌കുമാറിന് സംശയം. രാജ്യസഭയിലേക്ക് ആര്‍.സി.പി സിങിന് രണ്ടാം തവണ അവസരം നല്‍കാതായതോടെ നിതീഷ് കുമാറുമായി തെറ്റുകയും അഴിമതിയാരോപണത്തെ തുടര്‍ന്ന് ഈയിടെ ജെ.ഡി.യുവില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. ആര്‍.സി.പി സിങിനെ കരുവാക്കി ബി.ജെ.പി. തങ്ങളുടെ ഓപ്പറേഷന്‍ താമര ബിഹാറില്‍ നടപ്പിലാക്കുമോ എന്ന ആശങ്കയും നിതീഷ് കുമാറിനുണ്ടായിരുന്നതായും പറയപ്പെടുന്നു. ഇതോടെയാണ് രാജിവെച്ച് മണിക്കൂറുകള്‍കുള്ളില്‍ പ്രതിപക്ഷത്തെ കൂട്ടി ബി.ജെ.പിയെ തള്ളി പുതിയ സര്‍ക്കാരുണ്ടാക്കാന്‍ നിതീഷ് കുമാറിനെ പ്രേരിപ്പിച്ചത്.

Content Highlights: ​ HomeAll IndiaNitish Kumar Told Amit Shah Not To Worry 2 Days Ago, Says BJP: 10 Facts Nitish Kumar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented