ന്യൂഡല്‍ഹി: സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കുകയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും ചെയ്ത അലോക് വര്‍മയ്‌ക്കെതിരെ അച്ചടക്കനടപടിക്ക് ശുപാര്‍ശ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് മുന്‍ സി.ബി.ഐ ഡയറക്ടര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്.

അച്ചടക്കനടപടിക്ക് വിധേയനായാല്‍ അലോക് വര്‍മയുടെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ തടയപ്പെടും. സിബിഐ ഉദ്യോഗസ്ഥനായിരുന്ന കാലത്ത് രാകേഷ് അസ്താനയും അലോക് വര്‍മയും തമ്മില്‍ അഴിമതിയാരോപണങ്ങള്‍ പരസ്പരം ഉന്നയിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ ഡി.ഒ.പി.ടി യു.പി.എസ്.സിക്ക് കൈമാറിയിട്ടുണ്ട്.

2017 ഫെബ്രുവരി ഒന്നിനാണ് അലോക് വര്‍മയെ സിബിഐ ഡയറക്ടറായി നിയമിച്ചത്. രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് 2019 ജനുവരി 10ന് അദ്ദേഹത്തെ മറ്റൊരു വകുപ്പിലേക്ക് മാറ്റിയെങ്കിലും സ്ഥാനമേറ്റെടുത്തില്ല.

Content highlights: Home ministry reccomends disciplinary action against Alok verma