ന്യൂഡല്‍ഹി: കോവിഡ് രോഗമുക്തി നേടിയശേഷം രണ്ടാം തവണയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രിവിട്ടു. ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ല്‍ തിങ്കളാഴ്ച രാത്രി പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം പരിശോധനകള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച രാത്രിയാണ് ആശുപത്രിവിട്ടത്.
കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഓഗസ്റ്റ് രണ്ടിനാണ് അദ്ദേഹത്തെ ആദ്യം മേദാന്ത ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. രോഗമുക്തി നേടി അദ്ദേഹം ഓഗസ്റ്റ് 14 ന് ആശുപത്രിവിട്ടു. എന്നാല്‍ ഓഗസ്റ്റ് 17 ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് ഭേദമായതിനുശേഷമുള്ള ചികിത്സ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 30 ന് ആശുപത്രിവിട്ടു. എന്നാല്‍ ഡോക്ടര്‍മാര്‍ സമ്പൂര്‍ണ മെഡിക്കല്‍ ചെക്കപ്പ് നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 12 ന് വീണ്ടും അദ്ദേഹത്തെ എയിംസ് ആശുപത്രിയിലെത്തിച്ചു. പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ഇന്ന് ആശുപത്രിവിട്ടത്.
Content Highlights: Home Minister Amit Shah discharged from hospital
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..