ന്യൂഡല്‍ഹി: ബാങ്കുകള്‍ വീട്, കാര്‍ എന്നിവയുടെ ലോണുകള്‍ക്ക് ഈടാക്കുന്ന പ്രതിമാസ ഗഡുക്കളുടെ ( ഇ എം ഐ) നിരക്കുകള്‍ കുറക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

റിസര്‍വ് ബാങ്ക് ഇപ്പോള്‍ ഈടാക്കുന്ന റിപ്പോ നിരക്കുകള്‍ കുറയ്ക്കും. റിപ്പോ നിരക്കിന് ആനുപാതികമായി ബാങ്കുകള്‍ പലിശയില്‍ മാറ്റം വരുത്തണം. ഇതോടെ ഭവന വായ്പയടക്കം എല്ലാത്തരം വായ്പകളുടേയും പലിശ നിരക്കുകള്‍ കുറയും. കൂടാതെ കൂടുതല്‍ മൂലധനം വിപണിയിലേക്ക് എത്തും. ഈ ആവശ്യം എല്ലാ ബാങ്കുകളും അംഗീകരിച്ചിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. 

വായ്പാ അപേക്ഷയുടെ സ്ഥിതിവിവരങ്ങള്‍ അറിയുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും വായ്പ അടച്ചുതീര്‍ത്താല്‍ 15 ദിവസത്തിനകം രേഖകള്‍ തിരികെ നല്‍കുന്നതിനും സൗകര്യമൊരുക്കുമെന്നും അവര്‍ പറഞ്ഞു. 

Content Highlights: home, car loan EMI will make cheaper says Nirmala Sitharaman