പുറത്തുവന്ന വീഡിയോയിൽ നിന്നുള്ള ദൃശ്യം. photo: india today
ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സ്ഥിരം കുറ്റവാളിയായ ജെസിബി നാരായണ സ്വാമിക്ക് ജയില്‍ അധികൃതര്‍ പ്രത്യേക പരിഗണന നല്‍കിയതില്‍ വിവാദം. ടിവിയും സോഫയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുള്ള സെല്ലിനുള്ളില്‍ നാരായണ്‍ സ്വാമി കഴിയുന്ന വീഡിയോ പുറത്തുവന്നു. സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ പോലീസിനെതിരേ വലിയ വിമര്‍ശനവും ഉയരുകയാണ്.
സ്വാമിക്ക് ജയിലിനുള്ളില്‍ പ്രത്യേക ഭക്ഷണവും മൊബൈല്‍ ഫോണും മറ്റു സൗകര്യങ്ങളും ജയില്‍ അധികൃതകര്‍ നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ നാരായണ്‍ സ്വാമി ജയിലിനുള്ളിലെ പോലീസുകാര്‍ക്ക് പണം നല്‍കിയാണ് സെല്ലിനുള്ളില്‍ ഈ സൗകര്യങ്ങളെല്ലാം തരപ്പെടുത്തിയതെന്നാണ് ആക്ഷേപം.
വീഡിയോ വൈറലായതോടെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി അരക ജ്ഞാനേന്ദ്ര പറഞ്ഞു.
നേരത്തെ വികെ ശശികലയ്ക്കും ഇതേ ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതും വലിയ വിവാദമായിരുന്നു.
content highlights: History-sheeter gets special treatment in Bengaluru jail, video goes viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..