ശ്രീനഗര്‍: രാജ്യത്തെ നിലവിലെ ഏകാധിപത്യ ഭരണത്തിനെതിരേ നിലകൊണ്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ചരിത്രം ഓര്‍മിക്കുമെന്ന് മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തി.
രാജ്യം തിരഞ്ഞെടുക്കപ്പെട്ട ചിലരുടെയും കുത്തക മുതലാളിമാരുടെയും പിടിയിലാണ്. രാഹുലിനെ പരിഹസിക്കുന്നവര്‍ എത്രവേണമെങ്കിലും പരിഹസിച്ചോളുവെന്നും എന്നാല്‍ ഈ സത്യങ്ങള്‍ വിളിച്ചുപറയാന്‍ ധൈര്യം കാണിച്ച ഒരെയൊരു രാഷ്ട്രീയക്കാരന്‍ രാഹുല്‍ മാത്രമാണെന്നും മെഹബൂബ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു മെഹബൂബയുടെ പ്രതികരണം.
'രാഹുലിനെ എത്രവേണമെങ്കിലും നിങ്ങളെല്ലാവരും പരിഹസിച്ചോളു. എന്നാല്‍ സത്യങ്ങള്‍ വിളിച്ചുപറയാന്‍ ധൈര്യം കാണിച്ച ഒരെയൊരു രാഷ്ട്രീയക്കാരന്‍ അദ്ദേഹം മാത്രമാണ്. പുതിയ ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ട ചിലരുടെയും കുത്തക മുതലാളിമാരുടെയും പിടിയിലാണ്. നിലവിലെ ഏകാധിപത്യ ഭരണത്തിനെതിരേ നിലകൊണ്ട രാഹുലിനെ ചരിത്രം ഓര്‍മിക്കും' - മെഹബൂബ ട്വീറ്റ് ചെയ്തു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സിയെ അഴിച്ചുവിട്ടതായും മറ്റൊരു ട്വീറ്റില്‍ മെഹബൂബ ആരോപിച്ചു. കര്‍ഷക സമരത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരേ എന്‍ഐഎ നോട്ടീസ് അയച്ച പശ്ചാത്തലത്തിലായിരുന്നു മെഹബൂബയുടെ പ്രതികരണം.
Ridicule Rahul Gandhi all you want but he’s the only politician who dares to speak the truth. Its a fact that new India is in the grip of a select few & crony capitalists. History will remember him for standing upto the present dictatorial regime.
— Mehbooba Mufti (@MehboobaMufti) January 16, 2021
content highlights: History will remember Rahul Gandhi for standing up to present dictatorial regime', says Mehbooba