കലാപത്തിനിടയില്‍ മുസ്ലിം സഹോദരങ്ങളുടെ സംരക്ഷണയില്‍ ഹിന്ദു യുവതിയുടെ വിവാഹം


വധുവിന്റെ ബന്ധുക്കള്‍ക്ക് ആര്‍ക്കും വിവാഹത്തില്‍ പങ്കെടുത്ത് മംഗളമാക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു കുടുംബക്കാര്‍ക്ക് തുല്യമായാണ് അയല്‍വാസികള്‍ വിവാഹം മംഗളമാക്കിയത്.

Image. Reuters

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം വടക്കുകിഴക്കന്‍ ഡല്‍ഹിയുടെ സമാധാനാന്തരീക്ഷത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലും കലാപത്തിന്റെ ദുരനുഭവങ്ങള്‍ നേരിട്ട പലരും തങ്ങളുടെ അനുഭവം പങ്കുവെക്കുകയാണ്. അക്കൂട്ടത്തില്‍ ദുരന്തത്തിനൊപ്പം സാഹോദര്യത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും സന്ദേശങ്ങള്‍ പങ്കുവെക്കുന്ന ചില അനുഭവങ്ങളുമുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് ഡല്‍ഹി ചാന്ദ്ബാഗില്‍ നടന്ന ഈ വിവാഹം.

ഡല്‍ഹിയിലെ ചന്ദ് ബാഗിലെ മുസ്ലിം ഭൂരിപക്ഷമുള്ള മേഖലയില്‍ സാവിത്രി പ്രസാദ് എന്ന യുവതിയുടെ വിവാഹം നടന്നത് അയല്‍ക്കാരായ മുസ്ലീം സഹോദരന്മാരുടെ സംരക്ഷണയിലാണ്. ബുധനാഴ്ചയായിരുന്നു സാവിത്രിയുടെ വിവാഹം. ഡല്‍ഹിയില്‍ കലാപങ്ങള്‍ ഉയരുമ്പോള്‍ വിവാഹം എങ്ങനെ നടക്കുമെന്ന ആശങ്കയിലായിരുന്നു സാവിത്രിയും കുടുംബവും. എന്നാല്‍ ഒരു കുടുംബം പോലെ കഴിയുന്ന അയല്‍വാസികളായ മുസ്ലിം കുടുംബത്തിന്റെ സംരക്ഷണത്തില്‍ നിശ്ചയിച്ചദിവസം തന്നെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

വിവാഹദിനത്തില്‍ വീട്ടിലേക്ക് വരികയെന്നത് അപകടകരമാണെന്ന് സാവിത്രിയുടെ പിതാവ് ഭോടെയ് പ്രസാദ് നേരത്തെ തന്നെ വരന്റെ വീട്ടുകാരെ അറിയിച്ചിരുന്നു. വിവാഹദിനത്തില്‍ ഏറെ സന്തോഷവും ആഘോഷങ്ങളും ഉണ്ടാകേണ്ടയിടം മരണവീടിന് തുല്യമായി ഇരിക്കുന്നത് ശരിയല്ലെന്ന് തീരുമാനിച്ചാണ് അയല്‍ക്കാരായ മുസ്ലിം കുടുംബങ്ങള്‍ വിവാഹത്തിന് നേതൃത്വം നല്‍കിയത്. വധുവിന്റെ ബന്ധുക്കള്‍ക്ക് ആര്‍ക്കും വിവാഹത്തില്‍ പങ്കെടുക്കാനായില്ലെങ്കിലും അയല്‍ക്കാര്‍ മുന്നിട്ട് നിന്ന് വിവാഹം നടത്തുകയായിരുന്നു.

ബുധനാഴ്ച അക്രമം വ്യാപകമായിരുന്നില്ലെങ്കിലും കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു. ഏറ്റുമുട്ടലുകള്‍ ഭയന്ന് മിക്കപേരും പുറത്തിറങ്ങിയിരുന്നില്ല. അതുകൊണ്ട് വധുവിന്റെ വീട്ടില്‍ വെച്ച് ചെറിയ ചടങ്ങ് സംഘടിപ്പിച്ചാണ് വിവാഹം നടത്തിയത്. വധൂഗൃഹത്തില്‍ എത്തിയ വരനെ സ്വീകരിച്ച്, വിവാഹകര്‍മ്മങ്ങളില്‍ പങ്കെടുത്ത് വധുവരന്മാരെ ആശീര്‍വദിച്ചതിന് ശേഷമാണ് അയല്‍വാസികളായ മുസ്ലിം കുടുംബങ്ങള്‍ മടങ്ങിയത്. വിവാഹത്തിനിടെ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാനായി മുസ്ലിം യുവാക്കള്‍ വധൂഗൃഹത്തിന് മുന്നില്‍ കാവല്‍ നിന്നിരുന്നു.

വിവാഹത്തിനായുള്ള ഓരോ ഒരുക്കങ്ങള്‍ക്കിടയിലും പ്രക്ഷോഭത്തിന്റെ കോലാഹളങ്ങളാണ് കേട്ടിരുന്നത്. വളരെയേറെ ഭയാനകമായ അന്തരീക്ഷമായിരുന്നു്. എന്റെ മുസ്ലിംസഹോദരങ്ങളാണ് എന്നെ സംരക്ഷിച്ചത്.- സാവിത്രി റോയ്റ്റേഴ്സിനോട് പറഞ്ഞു.

വര്‍ഷങ്ങളായി മുസ്ലിം കുടുംബങ്ങള്‍ക്കൊപ്പമാണ് ഒരു പ്രശ്നവും കൂടാതെ കഴിയുന്നത്. ഇനിയും അതുപോലെ സമാധാനപരമായി വേണം ഇവിടെ കഴിയാനെന്നാണ് സാവിത്രിയുടെ പിതാവ് ഭോടെയ് പ്രസാദ് പറയുന്നത്. ഹിന്ദു, മുസ്ലിം എന്നല്ല, ഞങ്ങള്‍ എല്ലാവരും മനുഷ്യരാണ്. എല്ലാവരും അക്രമത്തെ ഭയപ്പെടുന്നവരാണ്. ഈ അക്രമത്തിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല. പക്ഷേ, അവര്‍ ഞങ്ങളുടെ അയല്‍വാസികളല്ല. ഇവിടെ ഹിന്ദുവും മുസ്ലിമും തമ്മില്‍ യാതൊരു ശത്രുതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചാന്ദ് ബാഗിലും സമീപപ്രദേശങ്ങളിലുമായി 38 ഓളം പേര്‍ കൊല്ലപ്പെടുകയും 100ലധികം പേര്‍ക്ക് പരിക്കുകളുമുണ്ട്.

Content Highlights: Hindu woman wedding with the escort of muslim neighbours in Delhi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

More from this section
Most Commented