ലഖ്നൗ: ഉത്തര്‍പ്രേദശിലെ സ്വകാര്യ സ്കൂളുകള്‍ നടത്തുന്ന ക്രിസ്മസ് ആഘോഷങ്ങളില്‍ ഹിന്ദുക്കളായ കുട്ടികളെ പങ്കെടുപ്പിക്കരുതെന്നും അത്തരം ആഘോഷങ്ങള്‍ക്കായി ഹിന്ദുക്കളായ കുട്ടികളില്‍ നിന്ന് പണപ്പിരിവ് നടത്തരുതെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് (എച്ച്.ജെ.എം) എന്ന സംഘ്പരിവാര്‍ സംഘടന. സ്‌കൂളുകളിലെത്തിയാണ് എച്ച്.ജെ.എം പ്രവര്‍ത്തകര്‍ ഇത്തരം അറിയിപ്പുകള്‍ നല്‍കുന്നത്.
സ്‌കൂളില്‍ ക്രിസ്തീയത പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഇവരുടെ ഭീഷണി. മുന്നറിയിപ്പ് അനുസരിച്ചില്ലെങ്കില്‍ സ്‌കൂളുകള്‍ക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു ഭീഷണിയെകുറിച്ച് തങ്ങള്‍ക്കറിവില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതികരിച്ചു.
ആരെങ്കിലും ക്രിസ്തുമസ് ആഘോഷിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല, ഹിന്ദുക്കളില്‍ നിന്ന് നിര്‍ബന്ധിച്ച് പിരിവ് വാങ്ങുരുതെന്നാണ് ഞങ്ങളുടെ ആവശ്യം. ഇക്കാര്യം സ്‌കൂള്‍ പ്രധാന അധ്യാപകനേയും മാനേജ്‌മെന്റിനേയും വാക്കാലും കത്തിലൂടെയും അറിയിച്ചിട്ടുണ്ട്. ജില്ലാ യൂണിറ്റുകളോട് ഇങ്ങനെ പരിപാടികള്‍ നടത്തുന്ന സ്‌കൂളുകളുടെ കണക്ക് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് സംസ്ഥാന അധ്യക്ഷന്‍ വിജയ് ബഹദൂര്‍ സിങ് പറഞ്ഞു.