ഗൗതം അദാനി | Photo : AP
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരേയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അദാനി ഗ്രൂപ്പ് സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. കമ്പനി നിയമത്തിലെ സെക്ഷന്‍ 206 പ്രകാരമാണ് പ്രാഥമിക നടപടി. അദാനിയുടെ സാമ്പത്തിക രേഖകളും സെബിക്ക് സമര്‍പ്പിച്ചിരിക്കുന്ന വിശദാംശങ്ങളും പരിശോധിക്കും.
പരിശോധനയുടെ ഭാഗമായി കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടാന്‍ ഈ സെക്ഷന്‍ പ്രകാരം അധികാരമുണ്ട്. ഓഹരി വിലയില്‍ വന്‍ കൃത്രിമം കാണിച്ചെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിനെതിരെ നടക്കുന്ന ആദ്യ അന്വേഷണമാണിത്. അദാനി ഗ്രൂപ്പിനെതിരേയുള്ള ആരോപണങ്ങള്‍ സംയുക്തപാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ശക്തമായ ആവശ്യം ഉന്നയിച്ചിരുന്നു.
കഴിഞ്ഞയാഴ്ചയാണ് അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത്. അദാനിക്ക് സാമ്പത്തിക പിന്തുണ നല്‍കിയവരുടെ വിശദാംശങ്ങള്‍ ആര്‍ബിഐയും തേടിയതായാണ് റിപ്പോര്‍ട്ട്.
Content Highlights: Hindenburg impact: Ministry of Corporate Affairs reviews Adani Group's financial statements
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..