കോണ്‍ഗ്രസില്‍ നിന്ന് ചേക്കേറി, അമിത് ഷായുടെ വിശ്വസ്തനായി;അസം മുഖ്യമന്ത്രിയാകാന്‍ ഹിമന്ദ ബിശ്വ ശര്‍മ


അമിത് ഷായും ഹിമന്ദ ബിശ്വ ശർമയും |ഫോട്ടോ:ANI

ന്യൂഡല്‍ഹി: ഭരണത്തുടര്‍ച്ചനേടിയ അസമില്‍ ബി.ജെ.പി.യില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലി തര്‍ക്കം മുറുകുന്നതിനിടെ മുതിര്‍ന്നനേതാവ് ഹിമന്ദ ബിശ്വ ശര്‍മ മുഖ്യമന്ത്രി ആകാനുള്ള സാധ്യത തെളിയുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന പുതുതായി തിരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎ എംഎല്‍എമാരുടെ യോഗത്തില്‍ നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ ഹിമന്ദ ബിശ്വ ശര്‍മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സര്‍ബാനന്ദ് സോനോവാളുംഹിമന്ദ ബിശ്വ ശര്‍മയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും ശനിയാഴ്ച ഡല്‍ഹിയിലെത്തി കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് ഗുവാഹാട്ടിയില്‍ പാര്‍ലമെന്ററിപാര്‍ട്ടി യോഗത്തിലേക്ക് കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമറിനേയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിങിനെ നിരീക്ഷകരായി നിയോഗിച്ചിട്ടുണ്ട്.

ബിജെപി പാര്‍ലമെന്ററിപാര്‍ട്ടി യോഗത്തിന് പിന്നാലെയാണ് എന്‍ഡിഎ യോഗം നടക്കുക. സഖ്യകക്ഷികളായ എ.ജി.പിയും യുപിപിഎലും യോഗത്തില്‍ പങ്കെടുക്കും. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്ത ശേഷം നാലു മണിയോടെ ഗവര്‍ണര്‍ ജഗദീഷ് മുഖിയെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കും.

അസമില്‍ 126-ല്‍ 75 സീറ്റുനേടിയാണ് എന്‍.ഡി.എ. സഖ്യം ഭരണം നിലനിര്‍ത്തിയത്. ബി.ജെ.പി.ക്ക് 60, സഖ്യകക്ഷികളായ അസം ഗണപരിഷത്തിന് ഒമ്പത്, യു.പി.പി.എല്ലിന് ആറ് എന്നിങ്ങനെയാണ് സീറ്റുനില. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം 50 സീറ്റുനേടിയിട്ടുണ്ട്.

കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെത്തിയ സോേനാവാളും ഹിമന്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയാധ്യക്ഷന്‍ ജെ.പി.നഡ്ഡ, സംഘടനാചുമതലയുള്ള ദേശീയ ജനറല്‍സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരുമായി ചര്‍ച്ചനടത്തിയിരുന്നു.

തര്‍ക്കംമൂലം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാണ് ബി.ജെ.പി. ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പിനുമുമ്പുതന്നെ മുഖ്യമന്ത്രിപദത്തിനായി ഹിമന്ദ അവകാശവാദമുന്നയിച്ചിരുന്നു. മുഖ്യമന്ത്രിപദമില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. അമിത് ഷാ ഇടപെട്ടാണ് ഹിമന്ദയെ അനുനയിപ്പിച്ചത്.

കോണ്‍ഗ്രസില്‍നിന്ന് 2016-ല്‍ ബി.ജെ.പി.യില്‍ ചേക്കേറിയ ഹിമന്ദ അമിത് ഷായുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. ബി.ജെ.പി.യുടെ വടക്കുകിഴക്കന്‍ രാഷ്ട്രീയപദ്ധതികളുടെ സൂത്രധാരനുമാണ്. മികച്ച സംഘാടകനും ജനസ്വാധീനമുള്ള നേതാവും വടക്കുകിഴക്കന്‍ ജനാധിപത്യസഖ്യത്തിന്റെ കണ്‍വീനറുമായ ഹിമന്ദയാണ് പാര്‍ട്ടിയുടെ അസമിലെ മുഖം.

എന്നാല്‍, അസമിലെ ജാതിസമവാക്യങ്ങള്‍ അനുസരിച്ച് സര്‍ബാനന്ദ് സോനോവാളിനാണ് 2016-ല്‍ മുഖ്യമന്ത്രി പദം നല്‍കിയത്. തദ്ദേശീയ സോനോവാള്‍-കച്ചാഡി ആദിവാസി വിഭാഗത്തിന്റെ പ്രതിനിധിയാണ് സര്‍ബാനന്ദ്. മികച്ച പ്രതിച്ഛായയുള്ള സര്‍ബാനന്ദ് ഒന്നാം മോദിമന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരിക്കെയാണ് മുഖ്യമന്ത്രിപദവിയില്‍ നിയുക്തനായത്.

സര്‍ബാനന്ദ് സോനോവാളും ഹിമന്ദ ബിശ്വശര്‍മയും തമ്മിലുള്ള അധികാരത്തര്‍ക്കം അസം ബി.ജെ.പി.യുടെ ആഭ്യന്തരതലത്തില്‍ 2016 മുതലുള്ള തലവേദനയാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented